മുരുക​െൻറ മരണം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുക​െൻറ മരണത്തിന് ഉത്തരവാദികളായ മെഡിക്കൽ കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മാർച്ചും ധർണയും നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡൻറ് എ. എസ്. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം പി.കെ. രാജു, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. സാജൻ, കെ.ജെ. കുഞ്ഞുമോൻ, ആർ.എസ്. ജയൻ, ഷിജി ഷാജഹാൻ, മണ്ഡലം സെക്രട്ടറി ജെ.പി. അനീഷ് എന്നിവർ സംസാരിച്ചു. മാർച്ചിന് ജി.എൽ. അജീഷ്, ആദർശ്കൃഷ്ണ, അഭിലാഷ് ആൽബർട്ട്, കൃഷ്ണപ്രശാന്ത്, പ്രതീഷ് മോഹൻ, അനിൽകുമാർ, മഹേഷ് അഴകി, സൂരജ്, അജൻ, ജയപ്രസാദ്, ഷമീർ, എ.ജി. അനുജ, മനോജ് പാലോട്, രതീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.