നിയന്ത്രണം വിട്ട കാർ രണ്ട് ഒാട്ടോകളിലിടിച്ച് നാലുപേർക്ക് പരിക്ക്

കൊല്ലം: നിയന്ത്രണം വിട്ട കാർ രണ്ട് ഒാട്ടോകളിലിടിച്ച് നാലുപേർക്ക് പരിക്ക്. ഇടിച്ചവയിൽ ഒരു ഒാട്ടോ മറിയുകയും മറ്റൊരു ഒാട്ടോ തകരുകയും ചെയ്തു. ഒാട്ടോകളിലുണ്ടായിരുന്ന നാലുപേർക്കാണ് നിസ്സാര പരിക്കേറ്റത്. അയത്തിൽ ബൈപാസ് റോഡിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഒാട്ടോയുടെ അടിയിൽ കുടുങ്ങിപ്പോയവരെ പ്രദേശവാസികളാണ് രക്ഷെപ്പടുത്തിയത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻവശം തകർന്നു. അയത്തിൽ, മൂന്നാം കുറ്റി സ്വദേശികളാണ് ഒാട്ടോകളിലുണ്ടായിരുന്നത്. ഇവരെ പാലത്തറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.