വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു

പാപ്പനംകോട്: . പാപ്പനംകോട് അരുവാക്കോട് ഗംഗനഗർ അരുൺഭവനിൽ ജെ. വിജയൻ (54) ആണ് ചികിത്സക്കുപോലും നിവൃത്തിയില്ലാതെ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ആകെയുള്ള നാല് സ​െൻറും വീടും മകളെ വിവാഹം ചെയ്തയക്കാൻ ബാങ്കിൽ പണയംവെച്ച് ലോണെടുത്തിരുന്നു. ഇത് ഇപ്പോൾ അടവ് മുടങ്ങി ജപ്തിയുടെ വക്കിലാണ്. നോട്ടീസ് ലഭിച്ച് കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാരാഞ്ഞ് നടക്കുേമ്പാഴാണ് രോഗം മൂർച്ഛിച്ച് വിജയൻ വീണത്. കാരുണ്യ ഉൾപ്പെടെ എല്ലായിടത്തും അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഡയാലിസിസ് നടത്താനുള്ള ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ഡയാലിസിസും മരുന്നുകൾക്കും പതിനായിരത്തോളം രൂപ വേണം. മറ്റ് വരുമാനമാർഗങ്ങളൊന്നും ഇല്ലാതെ ജീവിതോപാധിക്കും ചികിത്സക്കും വഴിയില്ലാതെ വിജയനും ഭാര്യയും സുമനസ്സുകളുടെ കനിവ് തേടുകയാണ്. ചികിത്സ ധനശേഖരണത്തിന് ജെ. വിജയ​െൻറ പേരിൽതന്നെ പാപ്പനംകോട്, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ബ്രാഞ്ചിൽ 57020816524 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. െഎ.എഫ്.എസ്.സി -SBIN0070030. ഫോൺ: 9656741176.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.