കാർഷിക ബിരുദധാരികൾക്ക്​ സംരംഭ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയത്തി​െൻറ സാമ്പത്തികസഹായത്തോടെ കേരള കർഷക സർവകലാശാലയുടെ വെള്ളായണി കാർഷികകോളജിലെ പരിശീലന വിഭാഗം അഗ്രിക്ലിനിക് ആൻഡ് അഗ്രി ബിസിനസ് എന്ന വിഷയത്തിൽ കാർഷിക ബിരുദധാരികൾക്കും കാർഷിക വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്കും കാർഷിക സംരംഭങ്ങൾ തുടങ്ങാനുള്ള സാേങ്കതിക പരിശീലനം സൗജന്യമായി നൽകും. 2018 ജനുവരിയിൽ ആരംഭിക്കുന്ന ഇൗ പരിശീലനത്തിൽ അഗ്രിക്ലിനിക്, അഗ്രി കൺസൾട്ടൻസി, അഗ്രി ബിസിനസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടാനുള്ള പരിശീലനമാണ് നൽകുന്നത്. കാർഷിക സർവകലാശാലയിൽനിന്നുള്ള ബി.എസ്സി, അഗ്രികൾച്ചർ, വെറ്ററിനറി, െഡയറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി, കാർഷിക എൻജിനീയറിങ്, കോഒാപറേഷൻ ആൻഡ് ബാങ്കിങ് ഇവയിലേതെങ്കിലും അടിസ്ഥാന ബിരുദമുള്ളവർക്കും വി.എച്ച്.എസ്.ഇ കോഴ്സിലെ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, സെറികൾച്ചർ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 വൈകീട്ട് അഞ്ചുവരെ. പരിശീലനത്തിൽ പെങ്കടുക്കാനാഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വി.എച്ച്.എസ്.ഇ/ബിരുദ സർട്ടിഫിക്കറ്റി​െൻറ കോപ്പിയും ആധാർകാർഡി​െൻറ കോപ്പിയും ഒരു പാസ്പോർട്ട് സൈസ്ഫോേട്ടാ സഹിതം തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ ട്രെയിനിങ് സർവിസ് സ്കീമിൽ സെപ്റ്റംബർ 18നകം കിട്ടത്തക്കവിധത്തിൽ നേരിേട്ടാ തപാൽ മുഖേനയോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 9447051292. നോഡൽ ഒാഫിസർ, ട്രെയിനിങ് സർവിസ് സ്കീം, കാർഷികകോളജ്, വെള്ളായണി പി.ഒ, തിരുവനന്തപുരം -695522.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.