പിതാവി​െൻറ അർബുദരോഗം പാഠമായി; ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് ഗണേഷ്കുമാർ

---------------------------------------------------കൊട്ടാരക്കര: അർബുദം ബാധിച്ചുള്ള പിതാവി​െൻറ മരണത്തിൽനിന്ന് പാഠമുൾക്കൊണ്ട് ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞ മകന് നൂറുമേനി വിജയം. എഴുകോൺ കാരുവേലിൽ തയ്യിലഴികത്ത് പുത്തൻ വീട്ടിൽ പി. ഗണേഷ് കുമാർ (37) ആണ് ജൈവ പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്ത് മുന്നേറുന്നത്. പിതാവ് പ്രഭാകരന് അർബുദം പിടിപെട്ടതോടെ ഇനി ആഹാരത്തിലൂടെ രോഗം പിടിപെടരുതെന്നും വിഷം തീണ്ടിയ പച്ചക്കറികൾ ത​െൻറ വീട്ടിൽ വേെണ്ടന്നും ഗണേഷ് കുമാർ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. സ്വന്തമായുള്ള 80 സ​െൻറ് സ്ഥലത്ത് പൂർണമായും ജൈവ പച്ചക്കറി കൃഷി തുടങ്ങി. പാവലും പയറും പടവലവും വഴുതനയും പച്ചമുളകും കാച്ചിലും ചേമ്പും കുമ്പളവും ചീരയുമൊക്കെ കൃഷി ചെയ്തു. കൂടാതെ പാട്ടത്തിനെടുത്ത പാടത്ത് നെൽകൃഷിയും തുടങ്ങി. ഔഷധസസ്യങ്ങളുടെ നീണ്ടനിര വേറെയും. ചോളവും എള്ളും തണ്ണിമത്തനും സീസൺ അനുസരിച്ച്‌ കൃഷി ചെയ്തു. പശു വളർത്തലിലൂടെ കൃഷിക്കാവശ്യമായ ജൈവവളവും കണ്ടെത്തി. വെച്ചൂർ ഇനത്തിൽപെട്ട നാടൻ പശുവി​െൻറ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കീടനാശിനിയും സ്വന്തമായി തയാറാക്കി കൃഷിക്കായി ഉപയോഗിച്ചു. വെറ്റില കൃഷി പ്രധാന വരുമാനമാർഗമായി സ്വീകരിച്ചു. 2014ൽ എഴുകോൺ ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള അവാർഡ്‌ കരസ്ഥമാക്കിയ ഗണേഷ് കുമാറിന് ഈ വർഷത്തെ പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള കൃഷി വകുപ്പി​െൻറ പുരസ്‌കാരവും ലഭിച്ചു. വ്യാഴാഴ്ച കർഷകദിനത്തിൽ പുരസ്കാരം ഏറ്റുവാങ്ങാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ ഗണേഷ്‌കുമാർ ജില്ല കാർഷിക ക്ഷേമ സഹകരണസംഘം വൈസ് പ്രസിഡൻറ്‌, എഴുകോൺ ഗ്രാമപഞ്ചായത്ത്‌ യൂത്ത് കോ- ഓഡിനേറ്റർ, കാരുവേലിൽ പബ്ലിക് ലൈബ്രറി പ്രസിഡൻറ്‌, കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പൊതു പ്രവർത്തനരംഗത്തും സജീവമാണ്. ഭാര്യ രാജിയുടെയും മക്കളായ ഗൗരിനാഥി​െൻറയും നമ്രതയുടെയും പിന്തുണ കൃഷിയിൽ ഗണേഷ്കുമാറിന് കരുത്തേകുന്നു. -ഷിജു പടിഞ്ഞാറ്റിൻകര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.