വെളിയം: ജനവാസമേഖലയിൽ പാറഖനനം നടത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള പാറ ഖനനത്തിന് തെരഞ്ഞെടുത്തത് വെളിയം പടിഞ്ഞാറ്റിൻകരയിലാണ്. ഇതിനെതിരെയാണ് ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചത്. 27 വർഷം മുമ്പ് തങ്കശ്ശേരി തുറമുഖ പദ്ധതിക്കു വേണ്ടി പാറ വൻതോതിൽ ഖനനം ചെയ്ത സ്ഥലത്താണ് വീണ്ടും ഖനനത്തിന് റവന്യൂ അധികൃതർ നീക്കം ആരംഭിച്ചത്. 10 വർഷത്തോളം വൻതോതിൽ ഖനനം ചെയ്തതിെൻറ ഫലമായി പ്രദേശത്തെ വീടുകളുടെ ഭിത്തികൾക്ക് വിള്ളൽ വീണു. വീണ്ടും പാറഖനനം ചെയ്താൽ അഗാധഗർത്തമായി മേഖലമാറും. പ്രദേശത്ത് നൂറു കണക്കിന് വീടുകളുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് ജനങ്ങൾ സംഘടിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. വെളിയം പഞ്ചായത്ത് പ്രസിഡൻറ് ഷൈലാ സലിംലാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം കെ.എസ്. ഷിജുകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എൽ. ബാലഗോപാൽ, ബ്ലോക്ക് അംഗം ഷൈലജ, വാർഡ് അംഗങ്ങളായ കെ. പവിഴവല്ലി, ജെ. അനുരൂപ്, ബി. അനീഷ്, വെളിയം സഹകരണബാങ്ക് പ്രസിഡൻറ് ആർ. േപ്രമചന്ദ്രൻ, സി.പി.ഐ നേതാക്കളായ മധു മുട്ടറ, എസ്. വിനയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ജഗദമ്മ, ഷൈലാ സലിംലാൽ, ഗിരിജകുമാരി (രക്ഷാ.), കെ.എസ്. ഷിജുകുമാർ (ചെയ.), ബി. സനൽകമാർ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.