മോദി ഭരണം ഭാരതത്തെ വീണ്ടും ഇരുണ്ടയുഗത്തിലേക്ക് നയിക്കും ^സി.ആർ. മഹേഷ്

മോദി ഭരണം ഭാരതത്തെ വീണ്ടും ഇരുണ്ടയുഗത്തിലേക്ക് നയിക്കും -സി.ആർ. മഹേഷ് കൊല്ലം: മത ന്യൂനപക്ഷങ്ങളെ പാകിസ്താനിലേക്ക് ആട്ടിപ്പായിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്. കൊല്ലം അസംബ്ലി കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാഷിസത്തോടും അക്രമരാഷ്ട്രീയത്തോടും കടക്കൂ പുറത്ത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവിഭാഗത്തി​െൻറ മാത്രം താൽപര്യങ്ങൾമാത്രം സംരക്ഷിക്കുന്ന മോദിയുടെ പ്രവർത്തനങ്ങൾ ഭാരതത്തെ വീണ്ടും ഇരുണ്ടയുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹംപറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി, തൃദീപ്കുമാർ, എസ്.ജെ. േപ്രംരാജ്, വിഷ്ണു കരുമാലിൽ, പ്രതീഷ്കുമാർ, ആർ.എസ്. അബിൻ, കോതേത്ത് ഭാസുരൻ, വിനു മംഗലത്ത്, ഒ.ബി. രാജേഷ്, അനീഷ് പടപ്പക്കര, നിഷ പ്രസാദ്, വിഷ്ണു വിജയൻ, സച്ചിൻ പ്രതാപ്, ഷഹീർ റഷീദ്, ഉളിയക്കോവിൽ ഉല്ലാസ്, വെട്ടുവിള നൗഷാദ്, ഉളിയക്കോവിൽ ശശി, സന്തോഷ്, രാജേഷ് ഉളിയക്കോവിൽ, മോഹൻ ബോസ്, അൻസർ ഷാ, ഷാ സലീം, മഷ്ഹൂർ, ഷെമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.