ഓണത്തി​െൻറ വരവറിയിച്ച് ഇന്ന് പിള്ളേരോണം

പത്തനാപുരം: ; ഇനി തിരുവോണ നാളിലേക്ക് 27 ദിനങ്ങൾ മാത്രം. മുന്നോട്ടുള്ള വഴികളിലെവിടെയോ പുതിയ ബാല്യത്തിന് കൈമോശം വന്ന ആഘോഷമാണ് പിള്ളേരോണം. കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പഴംപാട്ടുകളില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഓണമാണിത്. ചിങ്ങത്തിലെ ഓണത്തിനു കൃത്യം 27 ദിവസം മുമ്പ് വാമന​െൻറ ഓര്‍മക്ക് വൈഷ്ണവര്‍ ആഘോഷിച്ചുവന്ന ചെറിയ ഓണമായിരുന്നു അത്. പീന്നിടത് പിള്ളേരോണമെന്നറിയപ്പെട്ടുവെന്നാണ് ഐതിഹ്യം. കര്‍ക്കടക മാസത്തില്‍ പത്തുനാള്‍ മഴ മാറിനില്‍ക്കുമെന്നാണ് വിശ്വാസം. അതില്‍ പത്താംനാൾ വെയില്‍ ഉദിക്കുന്ന ദിവസം പിള്ളേരോണമായിരുന്നു. ചിങ്ങത്തിലെ തിരുവോണം പോലെ സദ്യയൊരുക്കി കളികളുമായി വലിയ ആഘോഷമായിട്ടാണ് പഴയകാലത്ത് ഇത് ആഘോഷിച്ചിരുന്നത്. ആധുനികതയുടെ കടന്നുകയറ്റതോടെ പിള്ളേരോണത്തിന് മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇന്നില്ല. ഓണത്തി​െൻറ ചിട്ടവട്ടങ്ങളോടെ പിള്ളേരോണം ആഘോഷിച്ചിരുന്നത് പ്രായമായവരുടെ മനസ്സിൽ ഇന്നും നിറം മങ്ങാതെയുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.