തമിഴ്​ഗ്രാമങ്ങളിൽ കൃഷിയില്ല; അതിർത്തികടന്നുള്ള പച്ചക്കറിക്ക്​ വിലയേറും

പത്തനാപുരം: ജലക്ഷാമംമൂലം തമിഴ്ഗ്രാമങ്ങളിലെ പാടങ്ങളിൽ കൃഷിയിറക്കിയില്ല, ഒാണത്തിന് അതിർത്തികടന്നെത്തുന്ന പച്ചക്കറികൾക്ക് വിലയേറും. അതിര്‍ത്തിഗ്രാമങ്ങളായ തെങ്കാശി, തിരുനെല്‍വേലി, ചുരണ്ട, മധുര, രാജപാളയം, പുളിയന്‍കുടി എന്നീ പ്രധാന മാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറി കേരളത്തിലേെക്കത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതോതിലുള്ള മഴയാണ് ഇത്തവണ തമിഴ്നാട്ടിൽ ലഭിച്ചത്. ജലസംഭരണികളെല്ലാം വരണ്ട നിലയിലാണ്. ഗ്രാമ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ഭീമൻ കിണറുകളിൽനിന്ന് ടാങ്കർ വഴിയാണ് മിക്കസ്ഥലങ്ങളിലേക്കും ഗാർഹികാവശ്യത്തിനുള്ള ജലം എത്തിക്കുന്നത്. തമിഴ്നാട്ടിൽ പച്ചക്കറി വിളവെടുപ്പ് നടക്കുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്തും വിലയ്ക്കും വാങ്ങിയും കൃഷി ചെയ്യുന്ന മലയാളികളും തമിഴ്നാട്ടിലുണ്ട്. സര്‍ക്കാരില്‍നിന്ന് കൃഷിക്ക് സൗജന്യനിരക്കില്‍ വെള്ളം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ തുച്ഛമായ ദിവസങ്ങളിൽ മാത്രമാണ് ജലവിതരണം നടന്നത്. എത്തക്ക വിപണിയെയും വിലക്കയറ്റം രൂക്ഷമായി ബാധിക്കും. മണ്ണി​െൻറ ഫലഭൂയിഷ്ഠതയിലുണ്ടായ കുറവും കൃഷിയെ ബാധിച്ചു. ജലമില്ലാതെ കിടക്കുന്ന ജലസംഭരണികളുടെ അടിത്തട്ടിൽനിന്ന് മണ്ണ് ശേഖരിച്ച് കൃഷിസ്ഥലങ്ങളിലേക്ക് ഇട്ട് പ്രതിസന്ധി തരണംചെയ്യാനും കർഷകർ ശ്രമിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.