ക്വാറിക്കെതിരെ സമരം; സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ഗൃഹനാഥ​െൻറ ആത്​മഹത്യശ്രമം

തിരുവനന്തപുരം: കോറിമാഫിയക്കെതിരെ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന കിളിമാനൂർ സ്വദേശി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം നടത്തി. കിളിമാനൂർ സ്വദേശി സേതുവാണ് ‍ഞരമ്പ് മുറിച്ചത്. നാല് മാസത്തിലധികമായി ഇയാൾ സെക്രേട്ടറിയറ്റിന് മുന്നിൽ സമരത്തിലാണ്. നേരത്തെ നെഞ്ചിൽ കരിങ്കല്ല് െവച്ചും സമരം നടത്തിയിരുന്നു. ആത്മഹത്യക്ക് ശ്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് ഇയാൾ വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ ബ്ലെയ്ഡ് ഉപയോഗിച്ച് ഇടത് കൈയിലെ ഞരമ്പ് മുറിച്ചത്. ഉ‌‌ടൻ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. ആഴത്തിലുള്ള മുറിവില്ലാത്തതിനാൽ ചികിത്സ നൽകി തിരികെവിട്ടു. കേൻറാൺമ​െൻറ് പൊലീസ് സ്േറ്റഷനിലെത്തിച്ച ഇയാൾക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുത്തു. കിളിമാനൂരിലെ വീടും സ്ഥലവും തൊട്ടടുത്തുള്ള പാറ ക്വാറിയുടെ പ്രവർത്തനംമൂലം തകർന്നതിൽ പ്രതിഷേധിച്ചാണ് ഇയാൾ സമരം നടത്തി വന്നിരുന്നത്. കലക്ടർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതിനൽകിയിരുന്നു. പ്രതിഷേധം ഇത്രയുംനാൾ തുടർന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.