ആവാസവ്യവസ്​ഥ അപകടത്തിൽ കടലിൽ 'പ്രേതവലകൾ' നിറയുന്നു

തിരുവനന്തപുരം: സമുദ്രപരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന 'പ്രേതവലകൾ' കടലിൽ വർധിക്കുന്നതായി എൻ.ജി.ഒയുടെ പഠനം. മത്സ്യബന്ധനത്തിനിടെ വൻകിട ബോട്ടുകളിൽനിന്നടക്കം പൊട്ടിയും കുടുങ്ങിയും കടലിൽ അടിയുന്നവയാണ് പ്രേതവലകൾ എന്ന് പറയുന്നത്. ഇവ മത്സ്യസമ്പത്തിനും ജലജീവികൾക്കും വലിയ ഭീഷണിയാണ്. കടലി​െൻറ അടിത്തട്ടിലെ ആവാസയിടങ്ങൾ പാരുകൾ എന്ന പേരിലാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്. കടൽ ജീവജാലങ്ങൾ ഏറെയുള്ള ഇത്തരം പാരുകളിൽ നല്ലൊരു ശതമാനവും ഇതിനോടകം പ്രേതവലകളായി മൂടപ്പെട്ടതായി ഇതുസംബന്ധിച്ച് പഠനം നടത്തിയ ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് വ്യക്തമാക്കുന്നു. പ്രേതവലകൾ 600 വർഷത്തിലധികം കടലിൽ നശിക്കാതെ കിടക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇവ എന്നന്നേക്കുമായി ജീവജാലങ്ങളെയും നശിപ്പിക്കും. പലരീതികളിലാണ് പ്രേതവലകളുണ്ടാകുന്നത്. അത്യാധുനിക സേങ്കതങ്ങളുമായെത്തുന്ന വൻകിട മത്സ്യബന്ധന ബോട്ടുകളിൽനിന്നാണ് വലകൾ അധികം പാരുകളിൽ കുടുങ്ങുന്നത്. മത്സ്യങ്ങൾ ഏറെയുള്ള പാരുകൾ ശാസ്ത്രീയമായി മനസ്സിലാക്കിയാണ് ഇവ വലയിടുന്നത്. അബദ്ധവശാലോ മറ്റോ വല പാരിൽ കുടുങ്ങിയാൽ ഇവർ അത് ഉപേക്ഷിക്കും. ഇത്തരം വലകൾ പാരുകളെ വലയം ചെയ്താവും പിന്നീട് കിടക്കുക. സാധാരണ മത്സ്യത്തൊഴിലാളികൾ ഒഴുക്കൻ വലകൾ എറിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞശേഷമായിരിക്കും തിരികെയെടുക്കുക. ഇതിനിടെ അപ്രതീക്ഷിതമായി കടന്നുപോകുന്ന കപ്പലുകളും മറ്റും വല മുറിച്ച് കടന്നുപോകും. ഇത്തരം മുറിവലകളും അടിയുന്നത് പാരുകളിലാണ്. മത്സ്യത്തൊഴിലാളികൾ എറിയുന്ന വലകൾ കടലൊഴുക്കിൽപെട്ട് പാരുകളിൽ അകപ്പെടുന്നതാണ് മറ്റൊന്ന്. മത്സ്യത്തൊഴിലാളികൾ വ്യാപകമായി ഉപയോഗിക്കുന്ന കങ്കൂസ് വലകൾ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ മാറ്റേണ്ടിവരും. പലപ്പോഴും ഇവ ഉപേക്ഷിക്കുന്നത് തീരത്തും കടലിലുമാണ്. ഇത്തരത്തിൽ കടലിൽ അകപ്പെടുന്ന വലകൾ ഒന്നുകിൽ പാരുകളെ മൂടി ചുറ്റിക്കിടക്കുകയോ അല്ലെങ്കിൽ കടലൊഴുക്കിനനുസരിച്ച് ഒഴുകിനടക്കുകയോ ചെയ്യുന്നു. ഈ വലകൾ കടൽജീവജാലങ്ങൾക്കിടയിൽ ഭീതിപരത്തി നിശ്ശബ്ദകൊലയാളിയായി മാറുന്നതിനാലാണ് ഇവക്ക് േപ്രതവലകൾ എന്ന് പേര് വന്നതെന്ന് ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് ചീഫ് കോഒാഡിനേറ്റർ റോബർട്ട് പറയുന്നു. കടൽ ആവാസവ്യവസ്ഥയിൽ 15 ശതമാനമാണ് മത്സ്യസമ്പത്ത്. ശേഷിക്കുന്ന 85 ശതമാനവും മറ്റ് ജീവജാലങ്ങളാണ്. 15 ശതമാനത്തിന് േവണ്ടിയുള്ള വലയെറിയൽ അപകടത്തിലാക്കുന്നത് 85 ശതമാനം വരുന്ന മറ്റ് ജീവജാലങ്ങളെയാണ്. വേൾഡ് അനിമൽ പ്രൊട്ടക്ഷ​െൻറ കണക്ക് പ്രകാരം നിലവിലുണ്ടാകുന്ന മത്സ്യക്കുറവി​െൻറ 10 ശതമാനവും േപ്രതവലകളിലൂടെയാണ്. ഇൗ സാഹചര്യത്തിൽ സമുദ്രത്തി​െൻറ അടിത്തട്ട് അടുത്തറിയുന്ന തദ്ദേശസമൂഹങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തി സമുദ്ര ഗവേഷണരംഗത്തും സമുദ്രപരിസ്ഥിതി സംരക്ഷണത്തിനും പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.