ജ​ല​സ​മൃ​ദ്ധി​ക്ക്​ ജ​ല​​ശ്രീ​യു​മാ​യി ജി​ല്ല​ പ​ഞ്ചാ​യ​ത്ത്​

തിരുവനന്തപുരം: വരൾച്ച മറികടക്കാനും ജില്ലയുടെ ജലസമൃദ്ധി ഉറപ്പുവരുത്താനും ജില്ലപഞ്ചായത്ത് ജലശ്രീപദ്ധതി നടപ്പാക്കുന്നു. ജലസർവേയും ജലസാക്ഷരതയും കിണർ റീചാർജുമടക്കം ഉൾക്കൊള്ളുന്ന വിശദാംശങ്ങൾ 2017-18 വർഷത്തെ പദ്ധതി ആസൂത്രണത്തിനായി ചേർന്ന ഗ്രാമസഭയിലാണ് പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണം ഉറപ്പുവരുത്തിയാവും പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന് വിദ്യാർഥികളുടെ പങ്കാളിത്തവും ഉറപ്പാക്കും. സ്കൂളുകളിൽ ജലക്ലബുകൾ രൂപവത്കരിക്കും. ആദ്യം ജലസർവേ ജില്ലയിലെ ജലസ്രോതസ്സുകൾ സംബന്ധിച്ച സമഗ്ര വിവരശേഖരണമാണ് ജലസർവേയിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിലെ 1727 വാർഡുകളിലും ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ സർവേ പ്രവർത്തനങ്ങൾ നടത്തും. ഇതിനായി തയാറാക്കുന്ന നീർത്തട ഭൂപടത്തിൽ ജലസ്രോതസ്സുകൾ അടയാളപ്പെടുത്തും. ഇവയുടെ നിലവിലെ സ്ഥിതിയും പുനരുജ്ജീവനസാധ്യതകളും സർവേയിൽ നിർദേശിക്കും. കലാകായിക ക്ലബുകൾ, യുവജന സംഘടനകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കർഷകകൂട്ടായ്മകൾ, സന്നദ്ധസംഘനകൾ, മറ്റ് സാമൂഹികപ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സന്നദ്ധസേന രൂപവത്കരിക്കാനും ആലോചിക്കുന്നുണ്ട്. വിപുലമായ ജലസാക്ഷരത കാമ്പയിൻ ജലത്തിെൻറ പ്രാധാന്യം ജനങ്ങളിെലത്തിക്കാനും ജലനഷ്ടത്തിെൻറ ദുരന്തങ്ങൾ ബോധ്യപ്പെടുത്താനുമാണ് ജലസാക്ഷരതകാമ്പയിൻ. ഇതിെൻറ ഭാഗമായി ജില്ല, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ ജലസഭകൾ സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ കിണറുകളും കുളങ്ങളും ഉൾപ്പെടെ ഒരു നിശ്ചിത ദിവസം വൃത്തിയാക്കുന്ന പ്രാഥമിക കാമ്പയിനും നടക്കും. ജലസാക്ഷരത കാമ്പയിനുമായി ബന്ധെപ്പട്ട് ജലപരിശോധന കിറ്റുകൾ ഉപയോഗിച്ച് പ്രാഥമിക ജലഗുണനിലവാരപരിശോധന നടത്തും. മാതൃക ഹരിതഗൃഹങ്ങൾ ഒരു വാർഡിൽ പത്ത് ഹരിതഗൃഹങ്ങൾ ഒരുക്കും. ജലസ്രോതസ്സുകൾ ഇടവേളകളിൽ അണുമുക്തമാക്കൽ, കിണർ റീചാർജിങ്, ഒന്നിലധികം പച്ചക്കറി ഇനങ്ങളുടെ കൃഷി, ജലവിനിയോഗം കുറച്ചുള്ള ജലസേചനരീതികൾ നടപ്പാക്കൽ, പാഴ്ജലം ജലേസചനത്തിനായി വിനിയോഗിക്കൽ, പാഴ്ജല നിർമാർജനത്തിനായി സോക്പിറ്റ് നിർമാണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങി മാതൃകപരമായ പ്രവർത്തനങ്ങൾ സ്വീകരിച്ച് പ്രചരിപ്പിക്കുക എന്നതാണ് ഹരിതഗൃഹങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. കിണർ റീചാർജിങ് കൂടുതൽ ജലം ഭൂമിക്കടിയിലേക്ക് കടത്തിവിട്ട് കിണറുകളെ ജലശേഷി സുസ്ഥിരമാക്കുകയാണ് കിണർ റീചാർജിങ്ങിലൂടെ ലക്ഷ്യമിടുന്നത്്. വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിൽ കിണർ റീചാർജ് സാർവത്രികമാക്കും. പൈപ്പുകൾ, ഫിൽട്ടറുകൾ, മറ്റ് സാേങ്കതികസംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് റീചാർജ് നടത്താം. കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുന്ന വെള്ളം ചെറുചാല് കീറി കിണറുകൾക്ക് സമീപത്തായി നിർമിക്കുന്ന കുഴിയിലെത്തിക്കണം. ഇക്കാര്യത്തിെല സംശയദൂരീകരണവും സാേങ്കതികസഹായങ്ങളും ജില്ല-ബ്ലോക്ക്-പ്രാദേശിക സാേങ്കതികസമിതി ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.