തിരുവനന്തപുരം: ‘എന്‍െറനഗരം സുന്ദരനഗരം’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ശനിയാഴ്ച പഴയചെരുപ്പുകളും കണ്ണാടി മാലിന്യങ്ങളും ശേഖരിക്കുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഒരുക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയാണ് ഇവ ശേഖരിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വീട്ടിലെ പഴയ ചെരുപ്പുകളും കണ്ണാടി മാലിന്യങ്ങളും കൈമാറാം. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് പുന$ചംക്രമണത്തിനായി കൈമാറുന്ന പരിപാടിയുടെ ഭാഗമായുള്ള പ്ളാസ്റ്റിക്, കണ്ണാടി, ഇ-മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം വിജയകരമായതോടെയാണ് പഴയ ചെരുപ്പുകള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. നഗരത്തിന്‍െറ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് നഗരസഭ സംഘടിപ്പിക്കുന്ന ഈ പരിപാടികളോട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണുണ്ടാകുന്നതെന്നും പഴയ ബാഗുകളും ഇ-മാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള സംവിധാനം ഉടന്‍തന്നെ ഒരുക്കുമെന്നും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.