പൊലീസ് സ്റ്റേഷനുകളിലെ കാമറകള്‍ എവിടെ..?

വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. കാലക്രമത്തില്‍ ചിലത് കേടാകുകയും ചിലത് കേടാക്കുകയും ചെയ്യപ്പെട്ടു. വാഹന പരിശോധന കാമറയില്‍ പകര്‍ത്തുന്ന രീതിയും നിലച്ച അവസ്ഥയാണ്. അഞ്ചുവര്‍ഷം മുമ്പാണ് സ്റ്റേഷനുകളില്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചത്. ലോക്കപ്പിന്‍െറ ഉള്‍വശം പുറത്തുള്ളവര്‍ക്ക് കാണുന്നതിനായിരുന്നു ഇത്. എന്നാല്‍, അവയെല്ലാം പ്രവര്‍ത്തന ക്ഷമമല്ലാത്ത അവസ്ഥയാണ് ഇന്ന്. ഇവ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉയരുയാണ്. കൂടാതെ, സ്റ്റേഷനും പരിസരവും കാമറ നിരീക്ഷണത്തില്‍ കൊണ്ടുവരത്തക്കതരത്തില്‍ ആധുനീകരിക്കണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പൊലീസിനെതിരെ ഉണ്ടാകുന്ന വ്യാജപരാതികള്‍ക്ക് പരിഹാരം കാണാനും ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെ മെക്കിട്ട് കയറുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. പൊലീസിന്‍െറ പെറ്റി പിടിത്തം അതിരുവിട്ടപ്പോള്‍ കഴിഞ്ഞ ഡി.ജി.പിയാണ് വാഹന പരിശോധനാ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ നിര്‍ദേശിച്ചത്. അതിനായി എല്ലാ സ്റ്റേഷനുകള്‍ക്കും ഹാന്‍ഡി കാമറകളും നല്‍കി. ഇരുചക്രവാഹനങ്ങളെ കാര്യമായി ചൂഷണം ചെയ്യാനോ വന്‍കിടക്കാരെ ഒഴിവാക്കാനോ കഴിയാതെ വന്നപ്പോള്‍ പൊലീസുകാരുടെ സംഘടന കാമറയെ തള്ളിപ്പറഞ്ഞു. അതോടെ ഡി.ജി.പി ഉത്തരവ് വിഴുങ്ങി. ഇപ്പോഴത്തെ ഡി.ജി.പിയാകട്ടെ കാമറ ഒഴിവാക്കിയ ഉത്തരവ് പിന്‍വലിച്ചതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.