ഗണപതിപുരത്ത് സാമൂഹികവിരുദ്ധ ആക്രമണം; വിളകള്‍ നശിപ്പിച്ചു

വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ ഗണപതിപുരത്ത് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ഗണപതിപുരം ആര്യാഭവനില്‍ നന്ദനന്‍നായരുടെ പയറുകൃഷിയാണ് നശിപ്പിച്ചത്. പാട്ടത്തിനെടുത്ത 38 സെന്‍റ് ഭൂമിയിലാണ് ഇദ്ദേഹം പയര്‍കൃഷി നടത്തിയത്. പയര്‍ വള്ളികള്‍ പടരാന്‍ കെട്ടിയ പന്തലിന് തൂണുകളായി ഉപയോഗിച്ചിരുന്ന 25ഓളം ഇരുമ്പുപൈപ്പുകള്‍ കൊണ്ടുപോകുകയും പ്ളാസ്റ്റിക് കയര്‍, വല തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചക്കുള്ളില്‍ രണ്ടാംതവണയാണ് ഇദ്ദേഹത്തിന്‍െറ കൃഷിയിടത്തില്‍ ആക്രമണം നടക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.