എ.ടി.എമ്മില്‍നിന്നിറങ്ങിയ 71കാരന്‍െറ പണം പിടിച്ചുപറിച്ച യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കല: എ.ടി.എമ്മില്‍ നിന്നിറങ്ങിയ 71കാരന്‍െറ 10,000 രൂപ തട്ടിയെടുത്ത യുവാക്കളെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. നടയറ ബംഗ്ളാവ് റോഡില്‍ നസീര്‍ മന്‍സിലില്‍ റഹ്മാന്‍ (18), വര്‍ക്കല കണ്ണംബ കനാല്‍പുറമ്പോക്ക് പുതുവല്‍ പുത്തന്‍വീട്ടില്‍ റിയാസ് സദ അല്‍ലിയാഖത്തുല്‍ അലിഖാന്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ചെമ്മരുതി നരിക്കല്ലുമുക്ക് ഏറല്‍വീട്ടില്‍ സോമന്‍െ പണമാണ് പിടിച്ചുപറിച്ചത്. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ എസ്.ബി.ഐ എ.ടി.എമ്മിന് മുന്നില്‍ നിന്ന സോമനെ ബൈക്കിടിച്ച് വീഴ്ത്തിയായിരുന്നു കവര്‍ച്ച. സോമന്‍െറ കൈയില്‍നിന്ന് തെറിച്ചുവീണ പണവുമായി യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. പണവും ഇവരില്‍നിന്ന് കണ്ടത്തെി. വര്‍ക്കല സി.ഐ ബി. ഗോപകുമാര്‍, എസ്.കെ. ഷിജി എന്നിവരുടെ നേതൃത്വത്തില്‍ ബൈജു, പ്രസേനന്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.