തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ പ്രകടനപത്രികകളില്‍ കീടനാശിനി നിരോധിക്കുമെന്ന ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നുമുതല്‍ കാസര്‍കോട്ടുനിന്ന് വാഹനജാഥ സംഘടിപ്പിക്കുമെന്ന് കീടനാശിനി നിരോധ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കീടനാശിനി കമ്പനികളുടെ ഭീഷണിക്ക് വഴങ്ങി പരിശോധനകളില്‍നിന്ന് ഫുഡ്സേഫ്റ്റി കമ്മീഷണറെ സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്തിയ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനാരോഗ്യ പ്രസ്ഥാനം സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ഖദീജ വര്‍ഗീസ് നയിക്കുന്ന ജാഥ 14ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെ ഓഫിസുകളിലേക്കും ബഹുജനമാര്‍ച്ചും നിവേദന സമര്‍പ്പണവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കീടനാശിനി നിരോധ സമിതി ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കഞ്ചേരി, രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.