വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

ആറ്റിങ്ങല്‍: വിദ്യാര്‍ഥിയെ കാറിലത്തെിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ഇളമ്പ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി പരമേശ്വരം തിപ്പട്ടിയില്‍ വീട്ടില്‍ ഗീതയുടെ മകന്‍ ഗോകുലിനെയാണ് (14) സ്കൂളില്‍ പോകുംവഴി തട്ടിക്കൊണ്ടുപോയത്. ഒളിസങ്കേതത്തിലത്തെിച്ച വിദ്യാര്‍ഥി രക്ഷപ്പെട്ട് വീട്ടിലത്തെുകയായിരുന്നു. മര്‍ദനമേറ്റ ഗോകുല്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഗോകുലിനെ ഒമ്നി വാനില്‍ എത്തിയ ആറംഗസംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. ബഹളം വെക്കാതിരിക്കാന്‍ വായ മൂടിക്കെട്ടിയിരുന്നു. വെഞ്ഞാറമൂട് കോട്ടുകുന്നത്തുള്ള ഒരു കെട്ടിടത്തിനുള്ളില്‍ ഗോകുലിനെ എത്തിച്ച സംഘം പുറത്തുപോയി. ഈ സമയത്ത് ഗോകുല്‍ പുറത്തിറങ്ങി ഓടുകയായിരുന്നു. സംഘാംഗങ്ങളായ ചിലര്‍ പിന്നാലെ ഓടിയെങ്കിലും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് അവര്‍ പിന്തിരിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ വീട്ടിലത്തെി ഗോകുല്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ. ബി. ജയന്‍ പറഞ്ഞു. ഗോകുലിന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. കുട്ടിക്ക് മര്‍ദനമേറ്റിട്ടുണ്ട്. എന്നാല്‍, മറ്റ് തരത്തിലെ ഉപദ്രവങ്ങളൊന്നും ഉണ്ടായിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നില്ളെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.