ബാലരാമപുരം: ബാലരാമപുരം-വഴിമുക്ക് ദേശീയപാത വികസനത്തിന്‍െറ ഭാഗമായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പ്രദേശം സന്ദര്‍ശിച്ചു. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള ഭൂമിക്ക് നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഓരോ സ്ഥലത്തെയും സ്ഥല ഉടമകളും വ്യാപാരികളും നാട്ടുകാരും നഷ്ടപരിഹാര തുക കുറഞ്ഞെന്ന് കലക്ടറെ അറിയിച്ചു. ബാലരാമപുരം കൊടിനട വരെ വന്‍തുക നിശ്ചയിച്ചതും ബാലരാമപുരം തയ്ക്കാപ്പള്ളിമുതല്‍ വഴിമുക്കുവരെ തുക കുറച്ച് നിശ്ചയിച്ചതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രക്ഷോഭത്തിനുള്ള നടപടികളും ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൊടിനട മുതല്‍ ബാലരാമപുരം ജങ്ഷന്‍ വരെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 14,5000 രൂപയും പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് തയ്ക്കാപ്പള്ളിക്കടുത്തുവരെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി 13.25 ലക്ഷവും അതിനടുത്തുള്ള പഴയറോഡ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അഞ്ചരലക്ഷവും വഴിമുക്ക് ആറ് ലക്ഷവുമാണ് നിശ്ചയിച്ചിട്ടുള്ളത്. ബാലരാമപുരത്തെ പ്രധാന മേഖലക്ക് തുച്ഛമായ വില നിശ്ചയിച്ചത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സലീം, ബാലരാമപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഇ.എം. ബഷീര്‍, വ്യാപാരി വ്യവസായ സമിതി നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ഷാനവാസ്, വഴിമുക്ക് ജുമാമസ്ജിദ് പ്രസിഡന്‍റ് ഷറഫ്, ബാലരാമപുരം ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്‍റ് എ.എം. മസൂദ് ഹാജി, വിവിധ രാഷ്ട്രീയ നേതാക്കള്‍, റോഡ് വികസനവുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തത്തെി നിശ്ചയിച്ച തുക കുറഞ്ഞുപോയെന്നും കൂടുതല്‍ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കലക്ടറോട് അഭ്യര്‍ഥിച്ചു. പരിശോധന നടത്തിയ ശേഷം മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.