‘മാതൃകാറോഡില്‍’ ട്രാഫിക് പൊലീസിന്‍െറ പിരിവ്

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപ്പാക്കുന്ന പാര്‍ക്കിങ് പരിഷ്കാരത്തിന്‍െറ മറവില്‍ ട്രാഫിക് പൊലീസ് പിരിവ് നടത്തുന്നതായി ആക്ഷേപം. വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെയാണ് മാതൃകാറോഡായി പ്രഖ്യാപിച്ച് പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ പകല്‍ തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസുകാരെയും ട്രാഫിക് വാര്‍ഡന്മാരെയും അധികമായി വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, ചില പ്രത്യേക സ്ഥാപനങ്ങളുടെ മുന്നില്‍ പാര്‍ക്കിങ് നിയന്ത്രണം ഒഴിവാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ പടിപറ്റുന്നതായാണ് ആക്ഷേപം. പാര്‍ക്കിങ്ങിന്‍െറ പേരില്‍ പണപ്പിരിവ് നടത്തരുതെന്ന കര്‍ശനനിര്‍ദേശമാണ് നോര്‍ത് അസിസ്റ്റന്‍റ് കമീഷണര്‍ ടി. മോഹനന്‍ നായര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ചില പൊലീസുകാര്‍ മാസപ്പടി ചോദിച്ചുവാങ്ങുന്നതായാണ് ആക്ഷേപം. പ്രമുഖ വസ്ത്രവ്യാപാരശാലയില്‍ എത്തുന്നവര്‍ക്കും പാര്‍ക്കിങ് യഥേഷ്ടം നടത്താമത്രെ. പാളയത്തെ ചില സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് മാതൃകാറോഡിലും പിരിവുനടത്തുന്നതത്രെ. അതേസമയം, കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരഭവനുമുന്നില്‍ വാഹനങ്ങള്‍ തലങ്ങുംവിലങ്ങുമാണ് പാര്‍ക്കുചെയ്യുന്നത്. ഇവിടെ ഗതാഗതപരിഷ്കാരം ‘കാര്യക്ഷമം’ ആക്കേണ്ടതില്ളെന്നാണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാര്‍ട്ടിപ്രവര്‍ത്തകര്‍ അധികവും ഇരുചക്രവാഹനങ്ങളിലാണ് എത്തുന്നത്. ഇവ ഇന്ദിരഭവനുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലസൗകര്യം കുറവാണ്. മിക്ക വാഹനങ്ങളും വഴിവക്കില്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ധാരാളം. പ്രമുഖ ജിംനേഷ്യത്തില്‍ എത്തുന്നയാള്‍ക്കാരുടെ വാഹനങ്ങളും തോന്നുംപടിയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയത്തെുന്നവരില്‍ അധികവും വി.ഐ.പിമാരാണ്. ഇവര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്താല്‍ ചോദ്യംചെയ്യാന്‍ പൊലീസുകാര്‍ക്കും ഭയമാണത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.