മാലിന്യം നീക്കാന്‍ നടപടിയില്ല; തീരദേശത്ത് ജനം ദുരിതത്തില്‍

പൂന്തുറ: മഴ ശക്തമായതോടെ തീരദേശമേഖലയില്‍ ജനം ദുരിതത്തില്‍. റോഡരികില്‍ കുന്നുകൂടിയ മാലിന്യം മഴയത്തെുടര്‍ന്ന് റോഡിലാകെ നിറയുന്ന സ്ഥിതിയാണ്. പൂന്തുറ, ചെറിയതുറ, ബീമാപള്ളി ,വലിയതുറ, വള്ളക്കടവ് മേഖലയില്‍ താമസിക്കുന്നവരാണ് ഇതുമൂലം ദുരിതത്തിലായത്. മഴവെള്ളം ഒഴുകിപ്പോകാതെ പലേടത്തും വീടുകളിലേക്ക് ഒഴുകിയിറങ്ങുന്നു. നഗരത്തിലെ ഫ്ളാറ്റുകള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍നിന്ന് രാത്രികാലത്ത് ചാക്കില്‍കെട്ടി തീരമേഖലയില്‍കൊണ്ടുപേക്ഷിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം മാലിന്യം ദിവസങ്ങളോളം വഴിവക്കില്‍കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പുര്‍ണമായും ഇല്ലാതാകാന്‍ ദിവസങ്ങളോളം മഴ മാറിനില്‍ക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകള്‍ മുട്ടയിട്ട് പെരുകാന്‍ തുടങ്ങിയതോടെ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പടരുന്ന സാഹചര്യമാണ്. തീരദേശത്തെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാവുന്നില്ളെന്ന പരാതിയും നിലനില്‍ക്കുന്നു. വിവിധ രോഗങ്ങള്‍ ബാധിച്ച് സര്‍ക്കാര്‍ അശുപത്രികളില്‍ പോകുന്നവര്‍ക്ക് അവശ്യമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പൂന്തുറ ഹെല്‍ത്ത് കമ്യൂണിറ്റി സെന്‍ററില്‍ രാത്രി എട്ട് മണികഴിഞ്ഞാല്‍ മികപ്പോഴും ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. പനിബാധിതരടക്കം ദിവസവും ഒ.പിയില്‍ ചികിത്സതേടിയത്തെുന്ന 800ലധികം വരുന്ന രോഗികളെ ചികിത്സിക്കാന്‍ ആകെയുള്ളത് നാലു ഡോക്ടര്‍മാരാണ്. ഇതുകാരണം ദിവസവും നിരവധി പേരാണ് ചികിത്സ കിട്ടാതെ മടങ്ങിപ്പോകുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകണമങ്കില്‍ റഫറല്‍ ഒ.പി ആവശ്യമാണ്. ഇതും തീരദേശവാസികളെ വലയ്ക്കുന്നു. വലിയതുറ സര്‍ക്കാര്‍ അശുപത്രിയുടെ സ്ഥിതിയും സമാനമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.