ചാവക്കാട്: ഡൽഹിയിൽ ആർ.എസ്.എസ് നടത്തുന്ന ഭീകരവാഴ്ചക്കെതിരെ മണ്ഡലം കോൺഗ്രസ് കമ് മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. നഗരസ ഭ ചത്വരത്തിൽനിന്നാണ് പ്രകടനമാരംഭിച്ചത്. തുടർന്ന് നഗരസഭ പരിസരത്ത് സംഘിടിപ്പ ിച്ച പ്രതിഷേധ സദസ്സ് ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി സി. ബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. എം.എസ്. ശിവദാസ്, എച്ച്.എം നൗഫൽ, പി.വി. പീറ്റർ, കെ.വി. സത്താർ എന്നിവർ സംസാരിച്ചു. അനീഷ് പാലയൂർ, ഹ്യൂബർട്ട് ജേക്കബ്, കെ.വി. യൂസഫ് അലി, നവാസ് തെക്കുംപുറം, വി.ബി. അഷറഫ്, ജോസഫ് പനക്കൽ, എ.കെ. മുഹമ്മദാലി, തബ്ഷീർ മഴുവഞ്ചേരി, റിഷി ലാസർ, എൻ.കെ. സുനിൽ കുമാർ, ആർ.വി. അബ്ദുൽ ജബ്ബാർ, സി.എം. മുജീബ് എന്നിവർ നേതൃത്വം നൽകി. ചാവക്കാട്: എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പ്രകടനം നടത്തി.
എം. കുമാർ, സി.ആർ. ഉണ്ണികൃഷ്ണൻ, അബ്ദുൽ നവാസ്, ഒ.കെ. വത്സലൻ, സി.വി. പ്രേംരാജ് തുടങ്ങിയവർ നേതൃത്വം നൽകി. ചാവക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡൽഹി െപാലീസിനും സംഘ്പരിവാർ പ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്ന് എം.എസ്.എസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.കെ. അബ്ദുറഹ്മാൻ, എം.പി. ബഷീർ, കെ.എസ്.എ. ബഷീർ, സീതി മാസ്റ്റർ, പി.വി. അഹമ്മദ്കുട്ടി, അംജദ്, പി.എം. മുഹമ്മദ് ഹാജി, യു.എം. അബ്ദുല്ലക്കുട്ടി, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.
പാവറട്ടി: ഡൽഹി അക്രമണത്തിലും സർക്കാറുകളുടെ കൂട്ടക്കൊലകൾക്കുമെതിരെ പാവറട്ടിയിൽ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പ്രകടനം നടത്തി. പാവറട്ടി സെൻററിൽ നിന്നാരംഭിച്ച പ്രക്ഷോഭ സമരം സെൻററിൽ നിന്നാരംഭിച്ച് പള്ളി നടയിലെത്തി മടങ്ങി ബസ് സ്റ്റാൻഡിൽ ചുറ്റി സെൻററിൽ സമാപിച്ചു. പാവറട്ടി മഹല്ല് പ്രസിഡൻറ് ബഷീർ ജാഫ്ന ഉദ്ഘാടനം ചെയ്തു. സി.വി. സുരേന്ദ്രൻ എടക്കഴിയൂർ, നൗഷാദ് തെക്കുംപുറം, വി.കെ. ഉമ്മർ, ഹാരിസ് ഹനീഫ, മാലിക് അഞ്ചങ്ങാടി, എം.ടി. ഉമ്മർ സലീം, എം.കെ. ഷംസുദ്ദുൻ പെരുവല്ലൂർ, ഹബീബ് എന്നിവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.