ഇരിങ്ങാലക്കുട: ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനും ലാഭം നേടാനുമുള്ള ബി.ജെ.പി, ആര്.എസ ്.എസ് തന്ത്രങ്ങളുടെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്ന് സി.പി.ഐ കേന്ദ്ര കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്. എൽ.ഡി.എഫ് മനുഷ്യമഹാ ശൃംഖലയുടെ തെക്കന്‍ മേഖല പ്രചാരണജാഥയ ുടെ സമാപന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍ഹാള്‍ പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് പി. മണി അധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, ജാഥ ക്യാപ്റ്റന്‍ കെ.കെ. വത്സരാജ്, വൈസ് ക്യാപ്റ്റന്‍ യൂജിന്‍ മൊറേലി, മാനേജര്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, അംഗങ്ങളായ പി.കെ. ഡേവീസ്, കെ.ജി. ശിവാനന്ദന്, ടി.കെ. ഉണ്ണികൃഷ്ണന്, പോള്‍ എം. ചാക്കോ, മുഹമ്മദ് ചാമക്കാല, കെ.കെ. സുബ്രഹ്മണ്യന്, ഐ.എ. റപ്പായി, ഗോപി തച്ചാട്, സി.പി.എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന്, രാജു പാലത്തിങ്കല്‍, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
മാള: എൽ.ഡി.എഫ് കുഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചുകടവ് ജങ്ഷനിൽ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.എസ്. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സി.പി.എം മാള ഏരിയ കമ്മിറ്റി അംഗം ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കൊച്ചുകടവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഇമാം വി.എ. അബൂബക്കർ അസ്ഹരി, കാളത്തിമേക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കൊച്ചുകടവ് മഹല്ല് പ്രസിഡൻറ് പി.എ. ഖാലിദ്, കുഴൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.ഐ. മോഹൻദാസ്, സി.പി.ഐ കുഴൂർ ലോക്കൽ സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
ബോധവത്കരണം
അഷ്ടമിച്ചിറ: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കാരൂരിൽ ബോധവത്കകരണ ശിൽപശാല സംഘടിപ്പിച്ചു. കാരൂര്‍ മഹല്ല് ഇമാം അനസ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സമസ്ത ലീഗൽ സെൽ കൺവീനര്‍ ബഷീർ കല്ലേപ്പാടം ക്ലാസ് നയിച്ചു. അസി. ഇമാം നജീബ് അന്‍സാരി, ജനറൽ സെക്രട്ടറി ബഷീര്‍ വലിയകത്ത്, എം.എം.എ ട്രഷറര്‍ ഐ.കെ. അബ്ദുല്‍ മജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.