അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്തിലെ തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, പാപ്പാളി, തങ്ങൾപടി, കുമാരംപടി തുടങ്ങിയ മേഖലകളിലെ അനേകം വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാനകൾ ഇല്ലാത്തതാണ് മേഖലയിൽ അനേകം വീടുകൾ വെള്ളത്തിലാവാനുള്ള കാരണം. വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീടുകൾക്ക് കേടുപാട് സംഭവിക്കുമെന്നും പകർച്ചവ്യാധി പടരുമോ എന്നുമുള്ള ആശങ്കയിലാണ് നാട്ടുകാർ.
കനത്ത മഴയിൽ കുമാരംപടി ബീച്ച് റോഡിൽ ചുള്ളിയിൽ ഭാസ്കരെൻറ വീട് തകർന്നിരുന്നു. മേഖലയിൽ കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.