വീടകങ്ങൾ നിറച്ച്​ പെരുന്നാൾ ആഘോഷം

തൃശൂര്‍: വ്രതവിശുദ്ധിയില്‍ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ ചരിത്രത്തിൽ ആദ്യമായി വീടുകളിലായിരുന്നു പെരുന്നാൾ നമസ്കാരം. രാവിലെ തന്നെ കുടുംബാംഗങ്ങൾ ഒരുമിച്ച് നമസ്കാരം നിർവഹിച്ചു. കൂട്ടുകാരുടെയും അയല്‍വാസികളുടെയും വീടുകളിലേക്ക് ഈദ് സൗഹൃദം നുകരാനായി പോകുന്ന പതിവ് ഇത്തവണ കുറവായിരുന്നു. ഉച്ചക്ക് കുട്ടുകാരെയും അയല്‍വാസികളെയും പങ്കെടുപ്പിച്ച് സൗഹൃദസദ്യയും ഒരുക്കിയില്ല. പകരം അവരുടെ വീടുകളിലേക്ക് വിഭവങ്ങൾ എത്തിക്കുകയാണ് പലരും ചെയ്തത്. പലയിടത്തും ഇൗദ് വിഭവം ഒരുക്കി പാർസൽ സർവിസ് നടത്തി ഹോട്ടലുകളും കാറ്ററിങ് സൻെററുകളും അവസരം മുതലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.