ടെൻഡറിൽ ക്രമക്കേട്​: അദാനി കമ്പനിക്കെതിരെ കേസ്​

ന്യൂഡൽഹി: തുറമുഖത്തുനിന്ന് കൽക്കരി എത്തിക്കുന്നതിനുവേണ്ടി ക്ഷണിച്ച ടെൻഡറിൽ ക്രമക്കേട് കാണിച്ചതിന് അദാനി എൻറർപ്രൈസസിനും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ ഇന്ത്യ ലിമിറ്റഡിൻെറ (എൻ.സി.സി.എഫ്) മുൻ ചെയർമാനുമെതിരെ സി.ബി.ഐ കേസെടുത്തു. ആന്ധ്രപ്രദേശിലെ വിവിധ വൈദ്യുതി നിലയങ്ങളിൽ കൽക്കരി എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ വിളിച്ച ടെൻഡറിൽ ക്രമക്കേട് നടത്തിയതിനാണ് അദാനി എൻറർപ്രൈസസിനും എൻ.സി.സി.എഫ് മുൻ െചയർമാനും എം.ഡിയുമായ വീരേന്ദർ സിങ്ങിനുമെതിരെ കേസെടുത്തത്. ഏഴു പൊതുമേഖല സ്ഥാപനങ്ങളിൽനിന്നും എൻ.സി.സി.എഫിൽനിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. അന്നത്തെ എൻ.സി.സി.എഫ് ചെയർമാനായ വീരേന്ദർ, അദാനിക്ക് നേട്ടമുണ്ടാവുംവിധം പ്രവർത്തിച്ചുവെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.