ഭവന നിർമാണ പദ്ധതിയിൽ കേരളം ഒന്നാമത് -കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ

ചാവക്കാട്: ഭവന നിർമാണ പദ്ധതിയിൽ കേരളം ഒന്നാമതാണെന്നും വിദേശരാജ്യങ്ങളിൽ നിന്നുപോലും കേരളത്തിലെ നഗരസഭ പ്രവർത് തനങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതിനു പിന്നിൽ ആ തിരിച്ചറിവാണെന്നും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഭവന നിർമാണം പൂർത്തീകരിച്ച 600 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. മുസ്താഖ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എം. വിനീത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. ഉമ്മർ കുഞ്ഞ്, ബുഷ്റ കുന്നമ്പത്ത്, എ.ഡി. ധനീപ്, മറിയൂ മുസ്തഫ, ജില്ല പഞ്ചായത്ത് അംഗം ടി.എ. ഐഷ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എ. സഫൂറ, ഷാജിത ഹംസ, അംഗങ്ങളായ ഉമർ മുക്കണ്ടത്ത്, എം.എ. അബൂബക്കർ ഹാജി, ആലത്തയിൽ മൂസ, ടി.സി. ചന്ദ്രൻ, വി. സുബൈദ, ജസീറ നസീർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീമ ഹമീദ് സ്വാഗതവും ജോയൻറ് ബി.ഡി.ഒ രേണുക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.