ഇടുക്കി അണക്കെട്ടിനു മുകളിലേക്ക്​ കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസ്​

ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാർ ഓടിച്ചുകയറ്റി; യുവാവിനെതിരെ കേസ് ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് അതീവ സുരക്ഷാ വലയം ഭേദിച്ച് കാർ ഓടിച്ചു കയറ്റി. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെ അണക്കെട്ടിൽ സന്ദർശക തിരക്കുള്ള സമയത്താണ് സംഭവം. ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റ് സന്ദർശകരെ കടത്തിവിടുന്നതിനായി ഭാഗികമായി തുറന്നിരുന്ന സമയത്താണ് സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് കാർ അണക്കെട്ടിൻെറ മുകൾതട്ടിലേക്ക് ഓടിച്ചു കയറ്റിയത്. ഗേറ്റിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും മറികടന്ന് പോകുകയായിരുന്നു. ഈ സമയം അണക്കെട്ടിൻെറ മുകൾത്തട്ടിൽ ഉണ്ടായിരുന്ന സന്ദർശകർ കാർ അമിത വേഗത്തിൽ വരുന്നതുകണ്ട് ഓടി മാറുന്നതിനിടെ ഒരു കുട്ടി വീഴുകയും ചെയ്തു. കാറിനെ പിന്തുടർന്ന് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കാറിലുണ്ടായിരുന്നവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കാർ ഓടിച്ച ആലുവ തോട്ടുമുഖം സ്വദേശി കടവത്ത് സജാസിനെതിരെ (27) പൊലീസ് കേസെടുത്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ സുരക്ഷാമേഖലയിൽ കാറിൽനിന്ന് ഇറങ്ങി പോയെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സജാസ് തങ്കമണിയിൽ മരണവീട്ടിൽ വന്നതാണെന്നും സംഭവത്തക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ ഫോട്ടോഗ്രാഫറായ ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.