നബിദിനം ആഘോഷിച്ചു

മതിലകം: വിവിധ മഹല്ലുകളുടെയും മദ്റസകളുടെയും നേതൃത്വത്തിൽ . മഹല്ലുകളിലും പള്ളികളിലും ഘോഷയാത്രയും മധുരം വിതരണ വും മൗലിദ് പാരായണവും അന്നദാനവും നടന്നു. കലാപരിപാടികളും ഉണ്ടായിരുന്നു. ഘോഷയാത്രയിൽ കുട്ടികളും മുതിർന്നവരും യുവാക്കളും അണിനിരന്നു. ദഫ് മുട്ടും അറബനയും ഉൾപ്പെടെ ഘോഷയാത്രയെ ആകർഷകമാക്കി. ഘോഷയാത്ര വീക്ഷിക്കാൻ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് വഴിയരികിൽ കാത്ത് നിന്നിരുന്നത്. മതിലകം പഞ്ചായത്ത് ഗ്രൗണ്ടിൽ യുവാക്കളും കുട്ടികളും അവതരിപ്പിച്ച മെഗാദഫ് ഏറെ ആകർഷകമായി. ന്യൂവോളി ക്ലബ്, കിടുങ്ങ് ചങ്ക്സ് തുടങ്ങിയ കൂട്ടായ്മകൾ േഘാഷയാത്രയിൽ അണിനിരന്നവർക്ക് പാനീയവും മധുരവും നൽകി. മതിലകത്ത് നടന്ന ഘോഷയാത്രക്ക് ഇമാം അബ്ദുസ്സലാം ഫൈസി, ഭാരവാഹികളായ വി.എം. ഹംസഹാജി, പി.ബി. അബ്ദു തുടങ്ങിയവർ നേതൃത്വം നൽകി. പുതിയകാവ് ചക്കരപ്പാടം, പുന്നക്കബസാർ, നെടുംപറമ്പ്, പ്രാണിയാട്, എമ്മാട്, കൊടൂർ, താലം റോഡ് തുടങ്ങിയ മസ്ജിദുകൾ കേന്ദ്രീകരിച്ചും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.