ജൈവനെല്‍കൃഷിക്ക്​ തുടക്കം

കൊടകര: പറപ്പൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറടക്കമുള്ള ജീവനക്കാര്‍ ചേര്‍ന്ന് നടത്തുന്ന ജൈവ നെല്‍കൃ ഷിയുടെ ഉദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് കാര്‍ത്തിക ജയന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. രാജന്‍, ഷൈല ദാസന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജി. ശിവരാജന്‍, എം.ആര്‍. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. ഓണക്കളി മത്സരം കൊടകര: മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടുമുറി വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിൻെറ നാലാമത് ഓണംകളി മത്സരം 12ന് ഉച്ചക്ക് രണ്ടിന് ശ്രീമഹാവിഷ്ണുക്ഷേത്രം മൈതാനിയില്‍ നടത്തും. നടവരമ്പ് നിസരി കലാഭവന്‍, കാട്ടൂര്‍ നടനകലാവേദി പൊഞ്ഞനം എന്നീ ടീമുകള്‍ മത്സരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.