അരി ലോറി ബൈക്കിനുമേൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വാഴക്കോട് ജുമാമസ്ജിദിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ അരി ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വടക്കാഞ്ചേരി മങ്കര കൂലായി വളപ്പിൽ ചന്ദ്രൻെറ മകൻ വിഷ്ണു (30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിൽനിന്ന് പട്ടാമ്പി മരുതൂർ ഭാഗത്തേക്ക് അരിയുമായി പോയ ലോറിയാണ് മറിഞ്ഞത്. വാഴക്കോട് ജങ്ഷനിലെ ഇറക്കമിറങ്ങി ചെറുതുരുത്തി റോഡിലേക്ക് പ്രവേശിച്ചയുടൻ ലോറി നിയന്ത്രണം വിട്ട് ദിശമാറി ഓടി വിഷ്ണു ഓടിച്ചിരുന്ന ബൈക്കിനുമേൽ മറിയുകയായിരുന്നു. ലോറിയുടെ ബോണറ്റിനുള്ളിൽ വിഷ്ണു കുടുങ്ങി. അരിച്ചാക്കുകൾ റോഡിൽ ചിതറിത്തെറിച്ചു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് അരിച്ചാക്കുകൾ നീക്കി ലോറി കെട്ടിവലിച്ചാണ് യുവാവിനെ പുറത്തെടുത്തത്. ആക്ട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണു ടിപ്പർ ഡ്രൈവറാണ്. ടിപ്പർ മുള്ളൂർക്കരയിൽ വെച്ച് കേടായതിനെ തുടർന്ന് സ്പെയർ പാർട്സ് വാങ്ങാൻ സുഹൃത്തിൻെറ ബൈക്കിൽ പോകുേമ്പാഴായിരുന്നു ദുരന്തം. ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി സുമേഷിനെ (36) പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാളെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പൊലീസ് തുടർ നടപടി സ്വീകരിച്ചു. വിഷ്ണുവിൻെറ മാതാവ്: വിജയകുമാരി. സഹോദരങ്ങൾ: വിശാഖൻ, വിനീഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.