അൻസിയുടെ വീട്ടിൽ സാന്ത്വനവുമായി മന്ത്രിമാർ

മേത്തല: ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻ സിയുടെയും ഭർത്താവ് അബ്ദുൽ നാസറി​െൻറയും വീടുകൾ സന്ദർശിച്ചു മന്ത്രിമാരായ എ.സി.മൊയ്തീൻ, കെ.ടി. ജലീൽ എന്നിവർ അൻസിയുടെ ഉമ്മയെയും സന്ദർശിച്ചു. അൻസിയുടെ കുടുംബം വാടക വീട്ടിലാണ് താമസം. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എടുക്കുമെന്നും മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്ക് എംബസിയുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു. മന്ത്രിയോടൊപ്പം വി.ആർ.സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, പി.കെ. ചന്ദ്രശേഖരൻ, വി.കെ. ബാലചന്ദ്രൻ, കെ.എസ്. കൈസാബ്, സി.വി. ഉണ്ണികൃഷ്ണൻ എന്നിവരുണ്ടായി. ഭർത്താവ് അബ്ദുൽ നാസറി​െൻറ തിരുവള്ളൂരിലെ വസതിയിലും മന്ത്രിയെത്തി. നാസറി​െൻറ പിതാവ് പൊന്നാത്ത് ഹംസയും ഭാര്യയും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. ഇ.ടി. ടൈസൻ എം.എൽ.എ എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അൻസിയുടെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ ഉമ്മയെയും സഹോദരനെയും ആശ്വസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.