വീട് പൂർണമായും കത്തിനശിച്ചു

തൃപ്രയാർ: വലപ്പാട് 19ാം വാർഡിൽ അഞ്ചങ്ങാടി പടിഞ്ഞാറ് വീട് കത്തിനശിച്ചു. തുപ്രാടൻ ലിനീഷും കുടുംബവും താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ മജീദി​െൻറ വീടാണ് പൂർണമായും കത്തിയമർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ലിനീഷ് ചാവക്കാട് ജോലി സ്ഥലത്തും ഭാര്യയും 13 വയസ്സുകാരൻ മകനും ബാങ്കിൽ പണമടക്കാനും പോയ സമയത്താണ് തീപിടിത്തമുണ്ടായത്. അയൽവാസികളാണ് തീ കത്തുന്നത് കണ്ടത്. തൃപ്രയാറിൽനിന്ന് ഫയർഫോഴ്സ് എത്തി തീ കെടുത്തി. മേൽക്കൂര പൂർണ്മായും കത്തിയമർന്നു. പഠനോപകരണങ്ങൾ, കട്ടിൽ, കിടക്ക, അലമാര, വീട്ടുപകരണങ്ങൾ, ടി.വി എന്നിവയും കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.