യു.ഡി.എഫ് പ്രചാരണത്തിന് ആവേശം കൂട്ടി ചെന്നിത്തല; പാട്ടുപാടി രമ്യ, ക​ര​ഞ്ഞ് പ്ര​താ​പ​ൻ

തൃശൂർ: തൃശൂർ പാർലമ​െൻറ് മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പാട്ടുപാടി സദസ്സിനെ കൈയിലെടുത്ത് ആലത്തൂർ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസ്. സദസ്സിൽ നിന്നെത്തിയ സ്ത്രീകൾ വളയും മോതിരവും ഊരി നൽകിയപ്പോൾ വികാരാധീനനായി കരഞ്ഞ് തൃശൂരിലെ സ്ഥാനാർഥി ടി.എൻ. പ്രതാപൻ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിെട്ടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ജില്ലയിലെ യു.ഡി.എഫ് പ്രചാരണത്തിന് ആവേശം കൂട്ടി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തലയുമെത്തി. ടൗൺഹാൾ അങ്കണത്തിലെ ലീഡർ കെ. കരുണാകര​െൻറ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു രമേശ് ചെന്നിത്തലയും സ്ഥാനാർഥികളും എത്തിയത്. കെ. കരുണാകരനെയും മുൻ മന്ത്രിയും മുതിർന്ന നേതാവുമായിരുന്ന സി.എൻ. ബാലകൃഷ്ണനെയും സ്മരിച്ചായിരുന്നു ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. തൃശൂരിന് ജനാധിപത്യ പ്രസ്ഥാനങ്ങളെ പാലൂട്ടി വളർത്തിയ പാരമ്പര്യമാണുള്ളത്. തൃശൂർ തിരിച്ചുപിടിക്കാൻ രാഹുൽഗാന്ധി നിയോഗിച്ച പോരാളിയാണ് പ്രതാപൻ. മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നയാളാണ് പ്രതാപൻ. പണത്തിന് മാത്രമെ പ്രതാപന് കുറവുള്ളൂ- ചെന്നിത്തല പറഞ്ഞു. പിന്നാലെ സംസാരിച്ച പ്രതാപൻ, താൻ പാവപ്പെട്ടവനാണെന്നും പഠനവും ജീവിതവുമെല്ലാം സുഹൃത്തുക്കളുടെ സഹായം കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് െചലവുകൾ നിർവഹിക്കാൻ പരിമിതിയുണ്ടെന്നും പറഞ്ഞു. ഇതോടെ ദലിത് കോൺഗ്രസ് നേതാവ് കൂടിയായ ചെമ്പൂരി ചക്കിപ്പെണ്ണും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വാടാനപ്പള്ളി സ്വദേശി സുബൈദയും വേദിയിലെത്തി വളയും മോതിരവും ഊരി പ്രതാപന് നൽകുകയായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളിൽ വേദിയും സദസ്സും സ്തംഭിച്ചപ്പോൾ നിയന്ത്രണം വിട്ട് പ്രതാപനും ആഭരണങ്ങൾ ഊരി നൽകിയവരും കരഞ്ഞു. നാടൻ പാട്ട് പാടിയായിരുന്നു രമ്യ ഹരിദാസി​െൻറ പ്രകടനം. 'കൈതോല പായ വിരിച്ച്...' എന്ന രമ്യയുടെ പാട്ടിൽ സദസ്സ് താളമിട്ടു. വിജയം സുനിശ്ചിതമാണെന്ന് രമ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. യു.ഡി.ഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കേരള കോൺഗ്രസ് (ജെ) ചെയർമാൻ ജോണി െനല്ലൂർ, മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയുമായ തോമസ് ഉണ്ണിയാടൻ, ഫോർവേഡ് േബ്ലാക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, ജനതാദൾ സംസ്ഥാന സെക്രട്ടറി ജോർജ് ജോസഫ്, സി.എ. മുഹമ്മദ് റഷീദ്, എം.ടി. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.