ഹൈടെക് കൃത്യത കേന്ദ്രത്തിൽ വിളവെടുപ്പ്

വെള്ളാനിക്കര: ഹൈ ടെക് കൃഷിരീതിയിൽ വിവിധ ഇനം പച്ചക്കറികളുമായി കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലെ ഹൈ ട െക്‌ കൃത്യത കൃഷി കേന്ദ്രം. തക്കാളി, കാബേജ്, കോളിഫ്ലവർ, മുളക് എന്നീ വിളകളുടെ വിളവെടുപ്പ് ഉദ്‌ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. വെള്ളാനിക്കരയിൽ അഞ്ച് ഏക്കർ വരുന്ന പച്ചക്കറി ഗവേഷണ തോട്ടത്തിൽ വിവിധ പച്ചക്കറികളിൽ കൃത്യതാ കൃഷി രീതിയിൽ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പരിപാടികളാണ് നടക്കുന്നത്. വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങളിലാണ് തക്കാളിച്ചെടികൾ സർവകലാശാല സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാഫ്ട് ചെയ്തത്. കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥക്ക് അനുയോജ്യമായ കാബേജ്, കോളിഫ്ലവർ, ഇനങ്ങളുടെ കൃത്യത കൃഷി രീതിയും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. കണിക ജലസേചനം വഴിയാണ് വള പ്രയോഗം. കേന്ദ്രത്തിലെ വിവിധ ഗവേഷണ പരിപാടികളെ കുറിച്ച് സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. സി. നാരായണൻകുട്ടി വിശദീകരിച്ചു. സർവകലാശാല ഭരണസമിതി അംഗം കെ. രാജൻ എം.എൽ.എ, കൃഷി വകുപ്പ്, സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.