റെയിൽവേ പാർക്കിങ്​ ഏരിയയിൽ നിർത്തിയ നാല്​ ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട നാല് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. മൂ ന്ന് സ്‌കൂട്ടറും ഒരു ബൈക്കുമാണ് കത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് വാഹനങ്ങള്‍ക്ക് തീയിട്ടതാണെന്ന സംശയം സമീപവാസികൾ പറയുന്നുണ്ട്. എന്നാൽ, റെയിൽവേ പൊലീസും വെസ്റ്റ് പൊലീസും ഇക്കാര്യം നിഷേധിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് ഇതുവെര ആരും പരാതി നൽകിയിട്ടില്ലെന്ന് വെസ്റ്റ് പൊലീസും റെയിൽവേ പൊലീസും വ്യക്തമാക്കി. വാഹനം പാർക്ക് ചെയ്ത് ട്രെയിനിൽ പോയവർ തിരികെവരാത്തതാണ് പരാതി വൈകാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.