കഴിഞ്ഞ ആഴ്​ചകളിൽ മേയർ ഉണ്ടായിരുന്നോ? കൗൺസിലിൽ വീണ്ടും വിവാദം

തൃശൂർ: തൃശൂർ നഗരത്തിൽ കഴിഞ്ഞ ആഴ്ചകളിൽ മേയർ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നില്ലെന്ന് ഭരണകക്ഷിയിലെ സ്റ്റാൻഡിങ് ക മ്മിറ്റി ചെയർപേഴ്സൻ ഷീബ ബാബു. ഉണ്ടായിരുന്നുവെന്ന് ചുമതല വഹിക്കുകയും അതുവഴി വിവാദ നായികയാവുകയും ചെയ്ത ബീന മുരളി. തന്നെ അംഗീകരിക്കാൻ പറ്റാത്തവർക്ക് മേയർ ഇല്ല എന്നേ തോന്നൂ എന്നും ബീന. ജനകീയാസൂത്രണ പദ്ധതി നിർദേശങ്ങളിൽ ഭേദഗതിയുണ്ടെങ്കിൽ അത് അവതരിപ്പിക്കാൻ ജില്ല ആസൂത്രണ സമിതി (ഡി.പി.സി.) കഴിഞ്ഞ ദിവസം ആവശ്യെപ്പട്ടിരുന്നു. ശനിയാഴ്ചയാണ് ഡി.പി.സി യോഗം. തുടർന്നാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. കോൺഗ്രസിലെ രാജൻ പല്ലനാണ് 'മേയർ' വിഷയം ചർച്ചക്കിട്ടത്. ബീന മുരളി മേയർ ചുമതല വഹിച്ചപ്പോൾ നേരിടേണ്ടിവന്ന അവഗണന അതോടെ വീണ്ടും ചർച്ചയായി. കഴിഞ്ഞ ആഴ്ചകളിൽ മേയർ ഉണ്ടായിട്ടും ഡി.പി.സി യോഗത്തി​െൻറ തൊട്ടടുത്താണ് വിഷയം ചർച്ചക്കെടുത്തതെന്നും നേരത്തെ കൗൺസിൽ വിളിക്കാമായിരുന്നെന്നും പല്ലൻ പറഞ്ഞു. ബീന മേയർ കസേരയിൽ ഇരുന്ന് കൗൺസിൽ യോഗം നടക്കരുതെന്ന തീരുമാനമാണ് ഇതിന് വഴിവെച്ചതെന്ന് പല്ലൻ കുറ്റപ്പെടുത്തി. ലാലി ജെയിംസും ഇതേറ്റ് പിടിച്ചു. അതോടെയാണ് ഷീബ വിശദീകരണവുമായി എത്തിയത്. ഇത് സി.പി.െഎ-സി.പി.എം ആഭ്യന്തര പ്രശ്നത്തി​െൻറ തുടർച്ചയാണെന്ന് പല്ലൻ ആരോപിച്ചു. ബീന മേയർ എന്ന നിലയിൽ ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും കാര്യങ്ങൾ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആക്ടിങ് മേയർ എന്ന നിലയിൽ ഒട്ടേറെ ഫയലുകളിൽ ഒപ്പുവെച്ചിരുന്നുവെന്ന് ബീന മുരളി പ്രതികരിച്ചു. അതോടെ മേയറുടെ ചേംബർ കുത്തിയിളക്കിയിട്ട നടപടിയും പ്രതിപക്ഷം എടുത്തിട്ടു. അടിയന്തരയോഗമായി ഇന്നലെ വിളിച്ച കൗൺസിൽ യോഗത്തിൽ അടിയന്തരസ്വഭാവമുള്ള അജണ്ടകൾ ഇല്ലെന്നും വിമർശിച്ചു. അതിനിടെ അമൃത് പദ്ധതിക്ക് ഗൂഗിൾ മാപ്പുവഴി റോഡുകളും മറ്റും കണ്ടാണ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് സി.പി.എമ്മിലെ പി. കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തി. നിശ്ചിത ദൂരത്തിൽ ടാറിങ് ഉൾപ്പെടെ നടക്കുന്നില്ലെന്ന് ജോൺ ഡാനിയലും പറഞ്ഞു. പദ്ധതി അക്കൗണ്ടുകൾ നവംബർ 30ന് അവസാനിപ്പിച്ചെന്നും പുതിയ തുക ലഭിക്കുന്നത് പ്രയാസമെന്നും വർഗീസ് കണ്ടംകുളത്തി പറഞ്ഞു. അമൃത് പദ്ധതിയിൽ വടൂക്കര, നെടുപുഴ ഭാഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് സി.പി.എമ്മിലെ ഷീബ പോൾസൺ ചൂണ്ടിക്കാട്ടി. ചെറുകിട വൈദ്യുതി പദ്ധതികൾ വേണ്ടെന്ന സർക്കാർ നിലപാടിനു വിരുദ്ധമായി കോർപറേഷൻ ഈയിനത്തിൽ അടച്ച നാലുകോടി തിരിച്ചു പിടിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഡിവിഷൻ സഭ നടത്താതെ ഗുണഭോക്തൃ പട്ടികയുണ്ടാക്കാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. പൊതുചർച്ചക്ക് അനുമതി നൽകാതിരുന്നതോടെ ബി.ജെ.പി അംഗം കെ. മഹേഷ് അജണ്ട വലിച്ചു കീറി ഇറങ്ങിപ്പോയി. എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി, സന്തോഷ്, അനൂപ് കരിപ്പാൽ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.