റേഡിയോളജി ശിൽപശാല സംഘടിപ്പിച്ചു

തൃശൂര്‍: സന്ധികളിലെ തകരാറുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന നൂതന അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനെ കുറിച്ച് റേഡിയോളജി വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആൻഡ് ഇമേജിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപശാല ജൂബിലി ആശുപത്രി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡോ. മഹേഷ് പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. ബാലചന്ദ്രന്‍ നായര്‍, ഡോ. അമല്‍ആൻറണി, ഡോ. റിജോ മാത്യു എന്നിവര്‍ സംസാരിച്ചു. എം.ആര്‍.ഐ സ്‌കാനി​െൻറ കൃത്യതയോടെ കുറഞ്ഞ െചലവിലും എളുപ്പത്തിലും രോഗനിര്‍ണയം സാധ്യമാണെന്നതാണ് നൂതന അള്‍ട്രാസൗണ്ട് രീതിയുടെ സവിശേഷതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വേദനയുടെ ഉറവിടം കണ്ടെത്തി മരുന്ന് കുത്തിവെക്കുന്നതിനും നീര്‍ക്കെട്ട് നീക്കം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഡോ. വി.എന്‍. വരപ്രസാദ്, ഡോ. ആദിത്യ ദഫ്തരി, ഡോ. വെങ്കട്ട് സായ്, ഡോ. എ. അന്‍പരശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.