പ്രളയംപോലും സി.പി.എം കൊള്ളക്ക് വേദിയാക്കി -രമേശ് ചെന്നിത്തല

വടക്കാഞ്ചേരി: നൂറ്റാണ്ട് കണ്ട പ്രളയംപോലും കാട്ടു കൊള്ളക്കുള്ള വേദിയാക്കി മാറ്റിയ പാർട്ടിയാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണ്. പ്രളയം നാടിനെ വിഴുങ്ങിയപ്പോൾ യു.ഡി.എഫും, കോൺഗ്രസും എല്ലാം മറന്ന് സർക്കാറിനോടൊപ്പം നിലകൊണ്ടു. ദുരിതാശ്വാസ കേന്ദ്രങ്ങളെല്ലാം സി.പി.എം പ്രവർത്തകർ കൈയടക്കുകയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ബി.ജെ.പിയും സി.പി.എമ്മും ശബരിമല വിഷയത്തിൽ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയബാധിതർക്ക് കെ.പി.സി.സി വീട് നിർമിച്ച് നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് 15 ലക്ഷം രൂപ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. തെക്കുംകര, മുണ്ടത്തിക്കോട്, കോലഴി മണ്ഡലം കമ്മിറ്റികളാണ് രൂപ പിരിച്ചെടുത്തത്. ഇതോടൊപ്പം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുര്യൻ പൂമലയിലെ ദുരിതബാധിത കുടുംബത്തിന് സൗജന്യമായി നൽകുന്ന അഞ്ച് സ​െൻറ് ഭൂമിയുടെ ആധാരം എം.എം. ഹസൻ കൈമാറി. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, എൻ.കെ. സുധീർ, കെ. അജിത്കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.ആർ. സതീശൻ, എൻ.എ. സാബു, ഷാഹിദ റഹ്മാൻ, ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ, ജോസ് വള്ളൂർ, ശേഖരൻ, സി. വിജയൻ, സി.എ. ശങ്കരൻ കുട്ടി, സുരേഷ് അവണൂർ, സിന്ധു സുബ്രഹ്മണ്യൻ, ടി. എസ്. മായാദാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.