ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവ്​; റോഡ്​ ഷോ തുടങ്ങി

തൃശൂർ: ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവി​െൻറ (ജി.കെ.എസ്‌.യു) പ്രചാരണാർഥമുള്ള റോഡ് ഷോകൾ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ണുത്തി നിന്ന് തെക്കോട്ടും വടക്കോട്ടുമായി രണ്ട് വാഹനങ്ങളാണ് പുറപ്പെട്ടത്. ഇസാഫ് മാനേജിങ് ഡയറക്ടർ കെ. പോൾ തോമസ്, കോർപറേറ്റ് ചെയർപേഴ്സൻ മെറീന പോൾ, കല്യാൺ ജ്വല്ലേഴ്സ് സി.ഇ.ഒ സഞ്ജയ് രഘുറാം എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. നവംബർ 15 മുതൽ ഡിസംബർ 16 വരെയാണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവം. ചെറുതും വലുതുമായ വാണിജ്യ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകുന്നുണ്ട്. നാലു കോടിയിലേറെ രൂപയുടെ സമ്മാനം മേളയുടെ ഭാഗമായി നൽകും. കല്യാൺ ജ്വല്ലേഴ്സ് സ്പോൺസർ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് ബംബർ സമ്മാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.