സ്കൂൾ കായികമേള ജേതാക്കൾക്ക് അനുമോദനം

തൃപ്രയാർ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളായ നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ കായിക താരങ്ങളെ നാട്ടിക ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. മെഡല്‍ ജേതാക്കളായ ആന്‍സി സോജന്‍, പി.എ. അതുല്യ, ഇ.എസ്. ശിവപ്രിയ, കെ.പി. അശ്വതി, പി.എസ്. സൂര്യ, കെ.ആര്‍. വിസ്മയ, പി.എസ്. ആര്യ എന്നിവരെയാണ് നാട്ടിക പഞ്ചായത്ത് പ്രഡിഡൻറ് പി. വിനുവി​െൻറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടിലെത്തി അനുമോദിച്ചത്. നാട്ടിക സ്‌പോർട്സ് അക്കാദമി ചെയര്‍മാന്‍ ബി.കെ. ജനാര്‍ദനന്‍, പരിശീലകന്‍ കണ്ണന്‍, പി.കെ. നസീമുദ്ദീന്‍, ഇ.ടി. സോജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.