ഡയാലിസിസ് സെൻറർ: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്​ ​െഘരാവോ ചെയ്തു

കുന്നംകുളം: രണ്ടര മാസം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കുന്നംകുളം താലൂക്ക് ആശുപത്രി ഡയാലിസിസ് സ​െൻറർ തുറന്നുപ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഡോ. താജ് പോളിനെ ഘെരാവോ ചെയ്തു. ഡയാലിസിസ് സ​െൻററിൽ രജിസ്റ്റർ ചെയ്ത 40 പേരിൽ രണ്ട് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രോഗികൾക്ക് അടുത്ത ദിവസം തന്നെ ചികിത്സ നൽകണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞിട്ടും ചികിത്സ കിട്ടാത്തത് രോഗികളോടുള്ള വഞ്ചനയാണ്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എം.എം. സലീം, പാർലമ​െൻറ് സെക്രട്ടറിമാരായ എ.എസ്. ശ്യാംകുമാർ, പി.കെ. ശ്യാംകുമാർ, നിയോജക മണ്ഡലം ഭാരവാഹികളായ എ.എം. നിധീഷ്, വിഘ്നേശ്വരപ്രസാദ്, ജെറിൻ കുന്നംകുളം, രോഷിത്ത് ഓടാട്ട്, ശ്രീരാഗ് കൊട്ടാരപ്പാട്ട്, ഘനശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.