ജൂനിയര്‍ ബാഡ്മിൻറണ്‍ ജേതാക്കൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചുങ്കത്ത് ഓപ്പണ്‍ ഓള്‍ കേരള ജൂനിയര്‍ ബാഡ്മിൻറണ്‍ ടൂർണമ​െൻറി​െൻറ അണ്ടര്‍ ഒമ്പത് ബോയ്‌സ് വിഭാഗത്തില്‍ വാസുദേവ് സതീഷും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിത മരിയ ജോസും ഒന്നാം സ്ഥാനം നേടി. അണ്ടര്‍ 11 ബോയ്‌സ് സിംഗിള്‍സില്‍ ഡാര്‍മിക് ശ്രീകുമാറും ഡബിള്‍സില്‍ ആദീഷ് ശ്രീനിവാസ്, ഡാര്‍മിക് ശ്രീകുമാര്‍ സഖ്യവും ജേതാക്കളായി. അണ്ടര്‍ 11 ഗേള്‍സ് സിംഗിള്‍സില്‍ അര്‍പ്പണ സജീവും ഡബിള്‍സില്‍ ദ്യശ്യ, റിയ സഖ്യവും വിജയികളായി. അണ്ടര്‍ 13 സിംഗിള്‍സില്‍ എസ്. ആയുഷും ഡബിള്‍സില്‍ ആയൂഷ്, സുഹേബ് സഖ്യവും ഗേള്‍സ് വിഭാഗത്തില്‍ ശ്രീരഞ്ജിനി വിനയകുമാറും ഡബിള്‍സില്‍ ഹിമ ജില്‍സന്‍, ശ്രീരഞ്ജിനി സഖ്യവും ജേതാക്കളായി. സമാപനസമ്മേളനത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ അധ്യക്ഷനായിരുന്നു. കാസാ പ്രസിഡൻറ് ഡോ. ടെനിസണ്‍ ചാക്കോ, സെക്രട്ടറി ജോണ്‍പോള്‍, കെ.ബി.എസ്.എ സംസ്ഥാന സമിതി അംഗം ജോസ് സേവിയാര്‍, ജെയ്‌സന്‍ പാറേക്കാടന്‍, മാച്ച് റഫറി വിജില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.