ജലസേചന പദ്ധതി സ്തംഭനത്തിൽ; പന്തല്ലൂരില്‍ ജലക്ഷാമം

കൊടകര: ജലസേചന പദ്ധതിയുടെ സ്തംഭനാവസ്ഥയെത്തുടർന്ന് പന്തല്ലൂരിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറോളം കുടുംബങ്ങൾ നിത്യ ആവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ വലയുകയാണ്. കുറുമാലിപുഴയുടെ തീരത്താണെങ്കിലും ജലക്ഷാമത്തി​െൻറ പിടിയിലാണ് പ്രദേശം. പ്രളയശേഷം പുഴയിലെ ജലനിരപ്പു താഴ്ന്നു. ഇതോടെ പന്തല്ലൂരിലെ കിണറുകളിലും ജലനിരപ്പു താഴ്ന്നു. ക്ലോറിനേഷന്‍ നടത്തി ഉപയോഗിച്ചുതുടങ്ങിയതിനു പിറകെയാണ് കിണറുകള്‍ വറ്റി തുടങ്ങിയത്. പമ്പ്ഹൗസില്‍ വെള്ളം കയറി തകരാറിലായ മോട്ടോറുകളുടെ അറ്റകുറ്റപണി വൈകുകയാണ്. മറ്റത്തൂര്‍ പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. വെള്ളമില്ലാത്തതിനാല്‍ നെല്‍കൃഷി ആരംഭിക്കാന്‍ കര്‍ഷകര്‍ക്കായിട്ടില്ല. 75 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പുകളും 60 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പുകളുമാണുള്ളത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ലോറികളില്‍ എത്തിച്ചു നല്‍കുന്ന വെള്ളമാണ് പന്തല്ലൂരുകാർക്ക് ആശ്രയം. രണ്ട് ദിവസമായി വൈകുന്നേരങ്ങളില്‍ പെയ്ത മഴവെള്ളവും ഇവര്‍ ശേഖരിച്ചു ഉപയോഗിക്കുന്നുണ്ട്. അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.