'കുഞ്ഞുകുഞ്ഞി'​െൻറ ഉടമ കുഞ്ഞുക​ുഞ്ഞോ കാർഷിക സർവകലാശാലയോ?

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറ അത്തിക്കൽ വീട്ടിൽ അബ്രഹാം തൊണ്ണൂറാം വയസ്സിൽ ഒരു പോരാട്ടത്തിലാണ്. മറുഭാഗത്ത് കേരള കാർഷിക സർവകലാശാല. അബ്രഹാമി​െൻറ ആവശ്യം ലളിതം. താൻ അര നൂറ്റാണ്ടു മുമ്പ് വികസിപ്പിച്ച 'കുഞ്ഞുകുഞ്ഞ്' നെൽവിത്തിന് അംഗീകാരം വേണം. പറ്റില്ലെന്ന് സർവകലാശാല. അബ്രഹാമിനു വേണ്ടി 'യുദ്ധം'നയിക്കുന്ന മകളുടെ ഭർത്താവ് ഇരിങ്ങാലക്കുട കടുപ്പശ്ശേരി സ്വദേശി കെ.പി. കുര്യൻ അതിനെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. കുര്യന് സർവകലാശാലയോട് ഒരു ചോദ്യമുണ്ട്. സർവകലാശാല വികസിപ്പിച്ചുവെന്ന് പറയുന്ന 'കുഞ്ഞുകുഞ്ഞ് വർണ', കുഞ്ഞുകുഞ്ഞ് പ്രിയ'എന്നീ നെൽവിത്തുകളിലെ 'കുഞ്ഞുകുഞ്ഞ്' എങ്ങനെ വന്നു? ഇൗ പ്രശ്നം വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവി​െൻറ മുന്നിലാണ്. നീതി കിട്ടിയില്ലെങ്കിൽ കോടതി കയറാനാണ് തീരുമാനം. മരുമക​െൻറ നീക്കങ്ങൾക്ക് സർവ പിന്തുണയുമായി അബ്രഹാമുമുണ്ട്. തൊടുപുഴ താലൂക്കിലെ കരിമണ്ണൂരുകാരനാണ് 'കുഞ്ഞുകുഞ്ഞ്' എന്ന് വിളിപ്പേരുള്ള അബ്രഹാം. പരിപൂർണ കർഷകൻ. കരിമണ്ണൂരിലെ രണ്ടേക്കറിൽ വിളയിക്കാത്ത വിളകളുണ്ടായിരുന്നില്ല. സദാ വയലിലും പറമ്പിലും. വിളകളിൽ തനിക്കറിയാവുന്ന ഗവേഷണം നടത്തും. 1967ൽ െഎ.ആർ എട്ട്, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ തമ്മിൽ പരാഗണം നടത്തി പുതിയൊരിനം വികസിപ്പിച്ചു. കതിർക്കനം കൂടുതലുള്ള, തണ്ട് ഒടിയാത്ത, പ്രതിരോധ ശേഷി കൂടുതലുള്ള മട്ട നെല്ല്. രണ്ട് നിറങ്ങളിലുള്ള അരിയാണ് ഇൗ പരീക്ഷണത്തിൽ ലഭിച്ചത്. അതി​െൻറ കാരണമൊന്നും അബ്രഹാമിന് അറിയില്ല. അടുത്തുള്ള കർഷകർക്ക് വിത്ത് കൊടുത്തു. അവരെല്ലാം കൃഷി ചെയ്ത് നല്ല വിളവെടുത്തു. വിത്തിന് എന്ത് പേരിടുമെന്ന ആലോചന മുറുകുേമ്പാഴാണ് അന്നത്തെ കൃഷി വകുപ്പ് ഫാം സൂപ്രണ്ട് അബ്രഹാമി​െൻറ വിളിപ്പേരുതന്നെ നിർദേശിച്ചത്. അങ്ങനെ 'കുഞ്ഞുകുഞ്ഞ്'എന്ന നെൽവിത്ത് പിറന്നു. കുടിയേറ്റ കർഷകർക്കൊപ്പം കുഞ്ഞുകുഞ്ഞ് വിത്തും പല നാട് താണ്ടി. തൃശൂരിലെ പഴയന്നൂരിൽ വ്യാപകമായി കൃഷിയിറക്കി. അവിടെനിന്ന് പാലക്കാടേക്കും മറ്റു പല ജില്ലകളിലേക്കും. 1978ൽ ആലുവയിലും '84ൽ വെറ്റിലപ്പാറയിലും അബ്രഹാം താമസമാക്കി. വെറ്റിലപ്പാറയിൽ വനപ്രദേശമായതിനാൽ നെൽകൃഷി പ്രയാസമായിരുന്നു. അങ്ങനെ മറ്റു വിളകളിലേക്ക് തിരിഞ്ഞപ്പോഴും നെൽവിത്ത് പ്രചാരത്തിൽ കുതിക്കുകയായിരുന്നു. ഇക്കാലത്താണ് കടുപ്പശ്ശേരിക്കാരൻ കുര്യൻ, അബ്രഹാമി​െൻറ മകൾ ജോസിയയെ വിവാഹം കഴിച്ചത്. ഒരിക്കൽ ത​െൻറ പിതാവി​െൻറ 'നെൽവിത്ത് കണ്ടുപിടിത്തം' ജോസിയ കുര്യനോട് പറഞ്ഞു. ഗുരുവായൂർ മറ്റത്തെ പള്ളിയുടെ കരനെൽ കൃഷിക്ക് കുഞ്ഞുകുഞ്ഞ് നെൽവിത്ത് ഉപയോഗിച്ചത് സഭാ പ്രസിദ്ധീകരണത്തിൽ വന്നിരുന്നു. കുര്യൻ അതി​െൻറ ഉപജ്ഞാതാവിനെ അറിയുേമാ എന്ന് സഭാധികൃതരോട് ചോദിച്ചു. അവിടെ കൊയ്ത്തുത്സവത്തിന് അബ്രഹാമും വന്നിരുന്നു. ഇതോടെ കുര്യൻ ഭാര്യാപിതാവി​െൻറ ശ്രമത്തിന് ഫലമുണ്ടാക്കാനുള്ള പുറപ്പാടിലായി. മൂന്നു വർഷം മുമ്പാണ് കാർഷിക സർവകലാശാലയെ ഇൗ ആവശ്യമുന്നയിച്ച് സമീപിച്ചതെന്ന് കുര്യൻ പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ സെല്ലിലെത്തി ത​െൻറ ഭാര്യാപിതാവിനെക്കുറിച്ചും കുഞ്ഞുകുഞ്ഞ് വിത്തിനെക്കുറിച്ചും പറഞ്ഞു. അതിെനാന്നും തെളിവില്ല എന്നായിരുന്നു മറുപടി. അക്കാലത്ത് ചില മാധ്യമങ്ങളിൽ വന്ന കുറിപ്പുകളും ചിത്രവും കാണിച്ചു. പത്രങ്ങൾ എഴുതുന്നതൊന്നും ശരിയായിക്കൊള്ളണമെന്നിെല്ലന്നാണ് സെൽ മേധാവി ഡോ. സി.ആർ. എൽസി മറുപടി നൽകിയതത്രെ. കുര്യൻ പിന്മാറിയില്ല. കഴിഞ്ഞ മേയിൽ വീണ്ടും സർവകലാശാലയിലെത്തി. വിത്ത് കൊണ്ടുവരാനാണ് ഇത്തവണ ആവശ്യപ്പെട്ടത്. ജൂണിൽ കുര്യൻ കരിമണ്ണൂരിൽനിന്ന് രണ്ട് കിലോ കുഞ്ഞുകുഞ്ഞ് വിത്ത് കൊണ്ടുവന്ന് കൊടുത്തു. പരിശോധിക്കെട്ട എന്നായി മറുപടി. ബൗദ്ധിക സ്വത്തവകാശ സെൽ ഇത് അംഗീകരിക്കുന്നില്ലെന്ന് മറുപടി ലഭിച്ചു. അബ്രഹാം വികസിപ്പിച്ച കുഞ്ഞുകുഞ്ഞ് വിത്ത് ഉപയോഗിച്ച് കൃഷി ചെയ്ത 32 കരിമണ്ണൂരുകാരുടെ സാക്ഷ്യപത്രവുമായി കുര്യൻ വീണ്ടുമെത്തി. ഇതൊക്കെ എങ്ങനെ വിശ്വസിക്കുമെന്ന് മറുചോദ്യം. ആ 32 പേരെ ഹാജരാക്കാമെന്ന് കുര്യൻ. അതോടെ കമ്മിറ്റിയിൽ വെക്കെട്ടയെന്നായി. കുര്യൻ വിടാതെ കൂടിയപ്പോൾ വിത്ത് വികസിപ്പിച്ച രീതിയെക്കുറിച്ച് അബ്രഹാമി​െൻറ കുറിപ്പ് വേണമെന്നായി. അദ്ദേഹം പറഞ്ഞെഴുതിച്ച കുറിപ്പ് കൊടുത്തു. എന്നിട്ടും സർവകലാശാല വഴങ്ങിയില്ല. ഇതോടെ കുര്യൻ മറ്റൊരു വഴിക്ക് നീങ്ങി. സർവകലാശാല വികസിപ്പിച്ച നെൽവിത്തുകൾ, അതി​െൻറ വർഷം, വികസിപ്പിച്ചവരുടെ പേര് എന്നിവ ലഭ്യമാക്കാൻ നവംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. മറുപടി കിട്ടിയപ്പോഴാണ് കാര്യങ്ങളുടെ പോക്ക് വ്യക്തമായത്. വിത്തുകളുടെ പട്ടികയിൽ 62, 63 ഇനങ്ങളായി 'കുഞ്ഞുകുഞ്ഞ് വർണ'യും 'കുഞ്ഞുകുഞ്ഞ് പ്രിയ'യും. വിത്ത് വികസിപ്പിച്ചത് 2002ൽ. കണ്ടുപിടിച്ചത് ഡോ. സി.ആർ. എൽസി. കുര്യൻ നിരന്തരം സമീപിച്ച അതേ ഗവേഷക. ഇേതാടെ, ഫെബ്രുവരി അവസാനം വൈസ് ചാൻസലർക്ക് കുര്യൻ അപേക്ഷ കൊടുത്തു. ത​െൻറ ഭാര്യാപിതാവ് കണ്ടെത്തിയ നെൽവിത്തിന് അംഗീകാരം നൽകണമെന്നാണ് ആവശ്യം. 1965-'70 കാലത്ത് കണ്ടെത്തിയ ഒരു നെൽവിത്തിനത്തിൽ സർവകലാശാല എന്തു ഗവേഷണമാണ് നടത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. അബ്രഹാം വികസിപ്പിച്ച വിത്തിന് ഉണ്ടായിരുന്ന അതേ സവിശേഷതകളാണ് സർവകലാശാല അതിേൻറതെന്ന് അവകാശപ്പെടുന്ന വിത്തിനും പറയുന്നത്. ഇനി സർവകലാശാല വികസിപ്പിച്ചതാണെങ്കിൽ അതിൽ കുഞ്ഞുകുഞ്ഞ് എന്ന് പേര് എങ്ങനെ വന്നു?. പാലക്കാട്ടുനിന്ന് കിട്ടിയ നാടൻ കുഞ്ഞുകുഞ്ഞിൽ ഗവേഷണം നടത്തിയെന്നാണ് സർവകലാശാല അധികൃതർ വാക്കാൽ പറയുന്നതത്രെ. അങ്ങനെയെങ്കിൽ നാടൻ കുഞ്ഞുകുഞ്ഞ് എവിടെനിന്ന് വന്നുവെന്ന ചോദ്യം കുര്യൻ ഉയർത്തുന്നു. താൻ പലവട്ടം കയറിച്ചെന്നിട്ടും നെൽവിത്തി​െൻറ 'കണ്ടുപിടിത്തം'ത​െൻറ പേരിലാണെന്ന കാര്യം ഗവേഷക മറച്ചു പിടിച്ചുവെന്ന പരാതി കൂടിയുണ്ട്, അദ്ദേഹത്തിന്. 'വിത്ത് കിട്ടിയത് പാലക്കാട്ടുനിന്ന്' പാലക്കാട് ജില്ലയിൽ പ്രചാരത്തിലുണ്ടായിരുന്ന കുഞ്ഞുകുഞ്ഞ് വിത്ത് കൃഷി വകുപ്പി​െൻറ ആവശ്യപ്രകാരം 1992-93 കാലത്താണ് പഠന വിഷയമാക്കിയതെന്ന് സർവകലാശാല വൃത്തങ്ങൾ 'മാധ്യമ'ത്തോട് പ്രതികരിച്ചു. എന്നാൽ, കുര്യൻ പറയുന്നത് തൊടുപുഴയിലെ വിത്തി​െൻറ കാര്യമാണ്. പാലക്കാട്ടുനിന്ന് കിട്ടിയത് അത്ര ശുദ്ധിയില്ലാത്ത, പല വിത്തുകളുടെ സങ്കലനമായിരുന്നു. 97-98ൽ രണ്ടാംഘട്ടം പഠനം നടത്തി. അതിൽനിന്നാണ് ശുദ്ധിയുള്ള രണ്ടിനം; കുഞ്ഞുകുഞ്ഞ് വർണയും കുഞ്ഞുകുഞ്ഞ് പ്രിയയും വികസിപ്പിച്ചത്. അന്ന് പാലക്കാട് ജില്ലയിൽ സർവകലാശാല ആവിഷ്കരിച്ച ഗാലസ പദ്ധതിയുമായി ബന്ധപ്പെട്ടവർ ഇതിന് 'ഗാലസ വർണ', 'ഗാലസ പ്രിയ'എന്നീ പേരുകളാണ് നിർദേശിച്ചത്. അത് സ്വീകരിക്കാതെ 'കുഞ്ഞുകുഞ്ഞ്'എന്ന് ചേർത്തത് ഉറവിടം മറച്ചു വെക്കരുതെന്ന ഉദ്ദേശ്യത്തിലാണ്. കുര്യൻ പറയുന്നതും സർവകലാശാല പരീക്ഷണം നടത്തിയതും ഒരേ വിത്താണോ എന്ന് വ്യക്തമല്ല. പാലക്കാെട്ട നവര കർഷകനായ ഉണ്ണി ലിസ്റ്റ് ചെയ്ത മട്ട ഇനങ്ങളുടെ കൂട്ടത്തിൽ കുഞ്ഞുകുഞ്ഞുമുണ്ട്. അത് അസ്സൽ പാലക്കാടൻ വിത്താണെങ്കിൽ മറ്റൊരാളുടെ പേരിൽ അംഗീകാരം നൽകുന്നതിൽ എതിർപ്പു വന്നേക്കാം. ഇത് എങ്ങനെ പരിഹരിക്കുമെന്ന് അറിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.