വൈറസ് രോഗം: ആളൂര്‍ മേഖലയില്‍ ഒമ്പത് ആടുകള്‍ ചത്തു

ഗുരുവായൂര്‍: വൈറസ് രോഗം ബാധിച്ച് കണ്ടാണശേരി പഞ്ചായത്തിലെ ആളൂര്‍ മേഖലയില്‍ ഒമ്പത് ആടുകള്‍ ചത്തു. 20 ലേറെ ആടുകള്‍ക്ക് രോഗബാധയുണ്ട്. ആളൂര്‍ കുണ്ടുകുളം ഔസേപ്പി​െൻറ വീട്ടിലെ ആടുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ ചത്തത്. ഞായറാഴ്ച മൂന്നും ചൊവ്വാഴ്ച ആറും ആടുകള്‍ ചത്തു. ആടുകള്‍ക്ക് 'ഗോട്ട് പോക്സ്'എന്ന വൈറസ് രോഗമാണ് പിടിപെട്ടതെന്ന് പറയുന്നു. മുഖത്തും വായിലും ദേഹത്തും തടിപ്പും വ്രണങ്ങളും കാണുന്നതോടൊപ്പം പനി, തീറ്റയെടുക്കാതിരിക്കുക എന്നീ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ആടുമാടുകളെ വളര്‍ത്തുന്നവര്‍ അവയെ മേയാന്‍ വിടുകയോ അസുഖം വന്ന ആടുകളെ മറ്റ് ആടുകളുള്ള പറമ്പുകളില്‍ കെട്ടുകയോ ചെയ്യരുതെന്ന് മൃഗ സംരക്ഷണ വിദഗ്ധര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.