കലാകാരൻമാർക്ക് ആദരം

വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും കലാകാരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. കെ.വി. അബ്്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി അധ്യക്ഷത വഹിച്ചു. ക്ഷേത്ര വാദ്യകലാകാരൻ ചെമ്പാരി നാരായണ മാരാർ, യുവ സിനിമ സംഗീത ഗാനരചയിതാവ് വിനോദ്, ശ്രീജിത്ത്, നന്ദിനി രവീന്ദ്രൻ എന്നിവരെ ആദരിച്ചു. ഉത്സവ കമ്മിറ്റി പ്രസിഡൻറ് കെ. എസ്. നാരായണൻ, സെക്രട്ടറി യു.എം. സുശീൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.