കോർപറേഷൻ ഓഫിസ് കോൺഗ്രസ് ഉപരോധിച്ചു

തൃശൂര്‍: കോർപറേഷൻ ഇടതുമുന്നണിയുടെ ദുർഭരണത്തിലും കൗണ്‍സിലര്‍മാരെ മർദിച്ചതിലും പ്രതിഷേധിച്ച് തൃശൂര്‍, അയ്യന്തോള്‍, ഒല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോർപറേഷൻ ഓഫിസ് ഉപരോധിച്ചു. രാവിലെ ഒമ്പതോടെ തുടങ്ങിയ ഉപരോധ സമരം പതിനൊന്നരയോടെ അവസാനിച്ചു. കോർപറേഷ‍​െൻറ പ്രധാന കവാടത്തിലെ ഇരു ഗേറ്റുകളും പോസ്റ്റ് ഒാഫിസ് റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിനോട് ചേർന്നുള്ള വഴിയും ജലവിതരണ വിഭാഗത്തിലേക്കുള്ള ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി. പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ പി.എ. മാധവന്‍, ടി.വി. ചന്ദ്രമോഹന്‍, പ്രതിപക്ഷ കക്ഷി നേതാവ് എം.കെ മുകുന്ദന്‍, അയ്യന്തോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ഡി.സി.സി പ്രസിഡൻറ് എം.പി ഭാസ്‌കരന്‍ നായര്‍, ഡി.സി.സി ഭാരവാഹികളായ ജോസ് വള്ളൂര്‍, ജെയിംസ് പെല്ലിശേരി, സി.സി. ശ്രീകുമാര്‍, ഷാജി കോടങ്കണ്ടത്ത്, രവി താണിക്കല്‍, കോർപറേഷന്‍ കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിേയല്‍, എ. പ്രസാദ്, ടി.ആര്‍. സന്തോഷ്, ഫ്രാന്‍സിസ് ചാലിശ്ശേരി, ലാലി ജെയിംസ്, സുബി ബാബു, സി.ബി ഗീത, ഷീന ചന്ദ്രന്‍, എം.ആര്‍. റോസിലി, ജയ മുത്തിപ്പീടിക, ജേക്കബ് പുലിക്കോട്ടില്‍, കരോളി ജോഷ്വ, ജോര്‍ജ് ചാണ്ടി ഒല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ജെയ്ജു സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിനൊന്നരയോടെ എ.സി.പി വാഹിദ്, ഈസ്റ്റ് സി.ഐ സേതു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉപരോധക്കാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോർപറേഷനിലെ അഴിമതി അന്വേഷിക്കുമോയെന്ന് സി.പി.എമ്മിനോട് പ്രതാപൻ തൃശൂർ: കോർപറേഷൻ ഭരണത്തില്‍ നടക്കുന്ന അഴിമതി പാര്‍ട്ടി കമീഷനെ നിയോഗിച്ച് അന്വേഷിക്കാന്‍ സി.പി.എം തയാറാകുമോയെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍. മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവ കൗണ്‍സിലര്‍ അനുപ് ഡേവീസ് കാടയും ചേര്‍ന്നാണ് കോർപറേഷനില്‍ അഴിമതിഭരണം നടത്തുന്നത്. ഇരുവരും ചേര്‍ന്നാണ് ഡീലുകള്‍ നിശ്ചയിക്കുന്നത്. തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് പണം പിരിക്കാന്‍ സി.പി.എം നേതൃത്വം ഇരുവരെയും നിയോഗിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നതായും പ്രതാപൻ ആരോപിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കായികമായി എതിരിടുകയാണ് സി.പി.എം ചെയ്യുന്നത്. മേയര്‍, കോർപറേഷന്‍ സെക്രട്ടറി, ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് മിനുട്സ് തിരുത്തലിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കണം. മിനുട്സ് തിരുത്തി അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന നയം പിന്തുടരുന്ന വര്‍ഗീസ് കണ്ടംകുളത്തി, അനൂപ് ഡേവീസ് കാട എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം നേതൃത്വം തയാറായില്ലെങ്കില്‍ വിജിലന്‍സിനെ സമീപിക്കുമെന്നും പ്രതാപൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.