'റൺ തൃ​ശൂർ റൺ' ഹാഫ്​ മാരത്തൺ 21ന്​

തൃശൂർ: റൗണ്ട് ടേബിളി​െൻറ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ സഹകരണത്തോടെ 'റൺ തൃശൂർ റൺ' ഹാഫ് മാരത്തൺ 21ന് തൃശൂർ നഗരത്തിൽ സംഘടിപ്പിക്കും. കോർപറേഷൻ സ്റ്റേഡിയം പരിസരത്തുനിന്ന് പുലർച്ച അഞ്ചിന് പുറപ്പെടുന്ന അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ ൈദർഘ്യമുള്ള മത്സരങ്ങളാണ് നടത്തുന്നത്. മാരത്തൺ നടത്തിപ്പിൽനിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഒാട്ടിസം കെയർ സ​െൻററിലെ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് രണ്ട് ക്ലാസ് മുറി നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്ന് റൗണ്ട് ടേബിൾ ചെയർമാൻ ഫ്രാൻസിസ് കുന്നത്തും സെക്രട്ടറി രവി വിജയകുമാറും അറിയിച്ചു. കിലോമീറ്റർ അനുസരിച്ച് 300, 500, 700 രൂപ രജിസ്ട്രേഷൻ ഫീസ് ഇൗടാക്കും. വിദ്യാർഥികൾക്ക് 100 രൂപ ഇളവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രൈസ് മണി നൽകും. 21 കിലോമീറ്ററിൽ യഥാക്രമം 25000, 10000, 5000 രൂപയും 10 കിലോമീറ്ററിൽ 10000, 5000, 3000 രൂപയുമാണ് പ്രൈസ് മണി. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ജോൺ തോമസും ഒാട്ടിസം സൊസൈറ്റി പ്രസിഡൻറ് എ.എസ്. രവിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.