സ്കൂൾ കലോത്സവം: മികച്ച പ്രകടനവുമായി മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍

മറ്റത്തൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 35 പോയൻറ് നേടി മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. യക്ഷഗാനം, ഓര്‍ക്കസ്ട്ര, പരിചമുട്ട്്കളി, പൂരക്കളി, നാടോടിനൃത്തം, അറബി പദ്യം ചൊല്ലൽ, ചമ്പുപ്രഭാഷണം എന്നീ ഇനങ്ങളില്‍ പങ്കെടുത്തവർ എ ഗ്രേഡും തമിഴ് കവിത രചനയില്‍ ബി ഗ്രേഡും ശ്രീകൃഷ്ണയിലെ പ്രതിഭകള്‍ കരസ്ഥമാക്കി. ജില്ലതല വോളിബാള്‍ ടൂർണമ​െൻറ് കോടാലി: സൗഹൃദ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ജില്ലതല വോളിബാള്‍ ടൂർണമ​െൻറ് സംഘടിപ്പിച്ചു. വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍. സുധീഷ് ഉദ്ഘാടനം ചെയ്തു. ടി. എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സൗമ്യ ഷിജു, പി. ശശിധരന്‍, സി.എച്ച്. സാദത്ത്, സി.ബി. അനൂപ്, എം.എ. സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാട്ടുതീ പ്രതിരോധ ബോധവത്കരണം വെള്ളിക്കുളങ്ങര: ആനപ്പാന്തം, കാരിക്കടവ് ആദിവാസി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കായി കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാലക്കുടി ഡി.എഫ്.ഒ ആര്‍. കീര്‍ത്തി ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസര്‍ ടി.എസ്. മാത്യു, പരിയാരം റേഞ്ച് ഓഫിസര്‍ ബി. അശോക് രാജ്, കെ.പി. പ്രേംഷമീര്‍, സുമു സ്‌കറിയ, അനീഷ് എന്നിവര്‍ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.